ജിഷ വധക്കേസ് : അന്വേഷണത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് വിജിലന്‍സ്

ജിഷ വധക്കേസ് : അന്വേഷണത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് വിജിലന്‍സ്

 

jishaതിരുവനന്തപുരം: ജിഷ വധക്കേസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. അന്വേഷണത്തില്‍ തുടക്കം മുതല്‍ പിഴവുകളുണ്ടായെന്നും പോലീസ് കണ്ടെത്തിയ തെളിവുകള്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച 16 പേജുള്ള റിപ്പോര്‍ട്ട് അദ്ദേഹം ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. എഫ്.ഐ.ആര്‍ തയ്യാറാക്കിയതിലും ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുന്നതിലും പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അതേസമയം, വിജിലന്‍സ് റിപ്പോര്‍ട്ടിനെതിരെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ രംഗത്തെത്തി. കേസില്‍ അനാവശ്യമായ ഇടപെടലാണ് വിജിലന്‍സ് നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.