ഇന്റര്‍നാഷണല്‍ ഫാഷന്‍ ഫെസ്റ്റ് അഞ്ചാം സീസണുമായി അജിത് രവി

ഇന്റര്‍നാഷണല്‍ ഫാഷന്‍ ഫെസ്റ്റ് അഞ്ചാം സീസണുമായി അജിത് രവി

17426117_1048399771962353_2769370209948275982_nഫാഷന്‍ രംഗത്തെ നൂതന ഡിസൈനുകളുടെ കളക്ഷനുമായി ഇന്റര്‍നാഷണല്‍ ഫാഷന്‍ ഫെസ്റ്റ് അഞ്ചാം സീസണ്‍ മാര്‍ച്ച് 27ന് നടക്കും. കൊച്ചി റമദ റിസോര്‍ട്‌സില്‍ വൈകുന്നേരം 6.30ന് ആരംഭിക്കുന്ന ഫാഷന്‍ ഷോയില്‍ ഫാഷന്‍ സിനിമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. മിസ് ഏഷ്യ, മിസ് ക്യൂന്‍ ഓഫ് ഇന്ത്യ, മിസ് സൗത്ത് ഇന്ത്യ, മിസിസ് സൗത്ത് ഇന്ത്യ എന്നീ സൗന്ദര്യ മത്സരങ്ങള്‍ ഒരുക്കുന്ന അജിത് രവിയാണ് ഇന്റര്‍നാഷണല്‍ ഫാഷന്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
വെഡ്ഡിങ്ങ് ഡിസൈനുകള്‍ക്ക് പ്രാധാന്യം നല്‍കി മംഗല്ല്യ ഫെസ്റ്റ് എന്ന തീമിലാണ് ഇന്റര്‍നാഷണല്‍ ഫാഷന്‍ ഫെസ്റ്റ് അഞ്ചാം സീസണ്‍ ഒരുക്കുന്നത്. പ്രമുഖ ഡിസൈനര്‍മാരായ നൗഷിജ (ഫാറ്റിസ്), തസ്‌നിം സൂഫിയാന്‍ (സുക്‌നി) എന്നിവരുടെ കരവിരുതില്‍ വിരിഞ്ഞ വസ്ത്രങ്ങള്‍ അണിഞ്ഞായിരിക്കും മോഡലുകള്‍ റാമ്പിലെത്തുക. പൂര്‍ണമായും മലയാളി മോഡലുകളെ അണിനിരത്തിയാണ് ഫാഷന്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നതെന്ന് അജിത് രവി അറിയിച്ചു.

ഫാഷന്‍ ഷോകള്‍ നടത്തുമ്പോള്‍ കൂടുതലും മറുനാടന്‍ മോഡലുകളെ ആശ്രയിക്കുന്ന രീതിയാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. ഈ പതിവിന് മാറ്റം വരുത്തി കേരളത്തിലെ മികച്ച മോഡലുകളെ അണിനിരത്തി ഒരുക്കുന്ന അഞ്ചാമത് ഇന്റര്‍ നാഷണല്‍ ഫാഷന്‍ ഫെസ്റ്റിന്റെ കൊറിയോഗ്രാഫി നിര്‍വ്വഹിക്കുന്നത് ദാലു കൃഷ്ണദാസാണ്.
ആഗോള വ്യവസായ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച മലയാളി വ്യവസായ സംരംഭകരെ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ ലെജന്റ്‌സ് ഓഫ് കേരള എന്ന കോഫി ടേബിള്‍ ബുക്കിന്റെ പ്രകാശനവും തദവസരത്തില്‍ നടക്കും.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.