വെഡ്ഡിങ്ങ് ഡിസൈനുകളുടെ കളക്ഷനുമായി അജിത് രവിയുടെ ഇന്റര്‍നാഷണല്‍ ഫാഷന്‍ ഫെസ്റ്റ്

വെഡ്ഡിങ്ങ് ഡിസൈനുകളുടെ കളക്ഷനുമായി അജിത് രവിയുടെ ഇന്റര്‍നാഷണല്‍ ഫാഷന്‍ ഫെസ്റ്റ്

 

_MG_2980ഫാഷന്‍ രംഗത്തെ നൂതന ഡിസൈനുകളുടെ കളക്ഷനുമായി അഞ്ചാമത് ഇന്റര്‍നാഷണല്‍ ഫാഷന്‍ ഫെസ്റ്റ് മാര്‍ച്ച് 27ന് കൊച്ചി റമദ റിസോര്‍ട്‌സില്‍ നടന്നു. മിസ് ഏഷ്യ, മിസ് ക്യൂന്‍ ഓഫ് ഇന്ത്യ, മിസ് സൗത്ത് ഇന്ത്യ, മിസിസ് സൗത്ത് ഇന്ത്യ എന്നീ സൗന്ദര്യ മത്സരങ്ങള്‍ ഒരുക്കുന്ന അജിത് രവിയാണ് ഇന്റര്‍നാഷണല്‍ ഫാഷന്‍ ഫെസ്റ്റ് സംഘടിപ്പിച്ചത്.
വെഡ്ഡിങ്ങ് ഡിസൈനുകള്‍ക്ക് പ്രാധാന്യം നല്‍കി മംഗല്ല്യ ഫെസ്റ്റ് എന്ന തീമില്‍ ഒരുക്കിയ ഇന്റര്‍നാഷണല്‍ ഫാഷന്‍ ഫെസ്റ്റില്‍ തസ്‌നിം സൂഫിയാന്‍ (സുക്‌നി), നൗഷിജ, സൂരജ് ആചാര്യ (ഫാറ്റിസ്) എന്നിവരുടെ കരവിരുതില്‍ വിരിഞ്ഞ വസ്ത്രങ്ങള്‍ അണിഞ്ഞായിരുന്നു മോഡലുകള്‍ റാമ്പിലെത്തിയത്.
ഗോസി – കോസി വെഡ്ഡിങ് കളക്ഷനുമായാണ് തസ്‌നിം സൂഫിയാന്റെ ഡിസൈനുകള്‍ വേദി കയ്യടക്കിയത്. ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ വിവാഹങ്ങള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ കംഫര്‍ട്ടബിള്‍ ആന്റ് എലഗന്റ് ലൈറ്റ് വെയ്റ്റ് വസ്ത്രങ്ങളില്‍ റിയല്‍ മെറ്റല്‍സാണ് ഉപയോഗിച്ചിരിക്കുന്നത്. സില്‍ക്ക് കുര്‍ത്തയും കാരറ്റ് പാന്റും അണിഞ്ഞെത്തിയ രാജീവ് പിള്ളയും നീല വെല്‍വറ്റില്‍ ലെതര്‍കോട്ടിംഗുള്ള ലഹംഗ അണിഞ്ഞെത്തിയ അദിതിയുമായിരുന്നു തസ്‌നീമിന്റെ ഷോ സ്‌റ്റോപ്പേഴ്‌സ്.
റിസപ്ഷന്‍ ബ്രൈഡല്‍ വെയറുകളുടെ കളക്ഷനായ ഉദ്വാഹ വസ്ത്ര ആയിരുന്നു നൗഷി ഫാറ്റിസ് തയ്യാറാക്കിയത്. റോ സില്‍ക്കില്‍ ഹാന്‍ഡ് ജെറി വര്‍ക്കുകള്‍ ചെയ്ത വസ്ത്രങ്ങള്‍ അണിഞ്ഞായിരുന്നു മോഡലുകള്‍ റാമ്പിലെത്തിയത്. ഡീപ് ബ്ലാക്കിഷ് മറൂണില്‍ ത്രീഡി ബുഷ് ആരി വര്‍ക്ക് ചെയ്ത വസ്ത്രം ധരിച്ചെത്തിയ സിനിമാതാരം ഗായത്രി സുരേഷായിരുന്നു ഫാറ്റിസിന്റെ ഷോ സ്‌റ്റോപ്പര്‍.
നവാബി, ഇന്‍ഡോ വെസ്‌റ്റേണ്‍, ജോധ്പുരി സ്യൂട്ട് – എത്‌നിക്ക് വെയേഴ്‌സ് വസ്ത്രങ്ങളായിരുന്നു സൂരജ് ആചാര്യയുടെ വിവാഹ കളക്ഷനുകളുടെ ഹൈലൈറ്റ്. എംബ്രോയ്ഡറി വര്‍ക്ക് ചെയ്ത പ്യൂര്‍ സില്‍ക്കില്‍ വൈറ്റ് ചെയിന്‍ സ്‌റ്റോണ്‍സ് പതിപ്പിച്ച ഇന്‍ഡോ വെസ്‌റ്റേണ്‍ വസ്ത്രം ധരിച്ചെത്തിയ സീരിയല്‍ താരം വിവേക് ഗോപനായിരുന്നു സൂരജ് ആചാര്യയുടെ ഷോ സ്‌റ്റോപ്പര്‍.
ഫാഷന്‍ ഷോകള്‍ നടത്തുമ്പോള്‍ കൂടുതലും മറുനാടന്‍ മോഡലുകളെ ആശ്രയിക്കുന്ന രീതിയാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. ഈ പതിവിന് മാറ്റം വരുത്തി പൂര്‍ണമായും മലയാളി മോഡലുകളെ അണിനിരത്തിയാണ് ഫാഷന്‍ ഫെസ്റ്റ് സംഘടിപ്പിച്ചതെന്ന് അജിത് രവി അറിയിച്ചു. ദാലു കൃഷ്ണദാസാണ് അഞ്ചാമത് ഇന്റര്‍ നാഷണല്‍ ഫാഷന്‍ ഫെസ്റ്റിന്റെ കൊറിയോഗ്രാഫി നിര്‍വ്വഹിച്ചത്. ഷഫീനയാണ് മോഡലുകള്‍ക്ക് സ്‌റ്റൈലിംഗും ഗ്രൂമിംഗും നടത്തിയത്.

ആഗോള വ്യവസായ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച മലയാളി വ്യവസായ സംരംഭകരെ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ ലെജന്റ്‌സ് ഓഫ് കേരള എന്ന കോഫി ടേബിള്‍ ബുക്കിന്റെ പ്രകാശനവും ഇന്റര്‍നാഷണല്‍ ബ്രാന്റായ ഡിക്യൂ വാച്ചസിന്റെ കേരളത്തിലെ ലോഞ്ചും മണപ്പുറം എം.ഡിയും സി.ഇ.ഒയുമായ വി.പി നന്ദകുമാര്‍ തദവസരത്തില്‍ നിര്‍വ്വഹിച്ചു.

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.