സംവിധായകന്‍ ദീപന്‍ അന്തരിച്ചു

സംവിധായകന്‍ ദീപന്‍ അന്തരിച്ചു

_MG_6943കൊച്ചി: സംവിധായകന്‍ ദീപന്‍ (47) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. വൃക്കരോഗത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ തിരുവനന്തപുരത്ത് നടക്കും. ജയറാം നായകനാകുന്ന സത്യ എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്ന അദ്ദേഹത്തെ രണ്ടാഴ്ചക്ക് മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഷാജി കൈലാസ് ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ക്കൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ച ദീപന്‍ 2003ല്‍ ലീഡര്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാവുന്നത്. പുതിയ മുഖം, സിം, ഹീറോ, ഡോള്‍ഫിന്‍ ബാര്‍, ഡി കമ്പനി എന്ന സിനിമാസമാഹാരത്തിലെ ‘ഗ്യാംഗ്‌സ് ഓഫ് വടക്കുംനാഥന്‍’ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലിയുടെ മകനാണ്. ദീപയാണ് ഭാര്യ. മാധവന്‍, മഹാദേവന്‍ എന്നിവര്‍ മക്കളാണ്.

 

Photo Courtesy : Google / Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.