വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്ന് രമേശ് ചെന്നിത്തല

വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്ന് രമേശ് ചെന്നിത്തല

chennithala_650_011714101506തിരുവനന്തപുരം: പ്രതിപക്ഷ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കഴിയുന്നില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷത്തിനുനേരെ അസഹിഷ്ണുതയോടെയാണ് മുഖ്യമന്ത്രി പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളെ സമചിത്തതയോടെ നേരിട്ട് പ്രശ്‌നങ്ങള്‍ക്ക് ഉചിതമായ പരിഹാരം സ്വീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കേണ്ടതെന്നും ചെന്നിത്തല വ്യക്തമാക്കി. താനൂരിലെ അക്രമങ്ങളില്‍ പോലീസ് ഏകപക്ഷീയമായ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം താനൂര്‍ സംഘര്‍ഷം അസഹിഷ്ണുതയുടെ സൃഷ്ടിയാണെന്നും സംഘര്‍ഷം ലഘൂകരിക്കാനുള്ള നടപടികളാണ് പോലീസ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

 

Photo Courtesy : Google / Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.