വി. എം. സുധീരൻ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നു.
വി. എം. സുധീരൻ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നു. തിരുവനന്തപുരത്ത് ഇന്ന് നടത്തിയ വാർത്ത സമ്മേളനത്തിനാണു ഏവരെയും അമ്പരപ്പിച്ചു കൊണ്ട് അദ്ദേഹം ഈ പ്രഖ്യാ പനം നടത്തിയത്. രാജികത്ത് ഇന്ന് തന്നെ ഹൈക്കമാന്റിനെ കൈമാറുമെന്ന് അദ്ദേഹം അറിയിച്ചു. അനാരോഗ്യമാണ് രാജിക്ക് കാരണമായി പറയുന്നത്. ഈയിടെ കോഴിക്കോട് ഒരു പരിപാടിക്കിടയിൽ സംഭവിച്ച അപകടത്തിൽ വാരിയെല്ലിനേറ്റ പരിക്ക് ഭേദമാക്കൻ ദീർഘ കാല വിശ്രമം ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട് .
ഇപ്പോഴത്തെ സാഹചര്യത്തിൽ പാർട്ടി പരിപാടികളിൽ നിന്നും ഒരു ദിവസംപോലും മാറിനിൽക്കാൻ പറ്റാത്ത അവസ്ഥയാണ് മൂന്ന് വർഷത്തെ ധീരമായ ഭരണം കാഴ്ചവച്ചിട്ടാണ് അദ്ദേഹം കെപിസിസിയുടെ പടി ഇറങ്ങുന്നത്. അഭിപ്രായങ്ങൾ രൂപീകരിക്കാനും അവ സധൈര്യം തുറന്നു പറയാനും ചങ്കുറ്റമുള്ള അഴിമതിയുടെ കറപുരളാത്ത വ്യക്തിയാണ് വി എം സുധീരൻ . ശക്തമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടും ഹൈക്കമാന്റ് സംസ്ഥാന പാർട്ടിയുടെ കടിഞ്ഞാൺ കോൺഗ്രസ് നേതൃത്വം ഇദ്ദേഹത്തെ ഏല്പിക്കാൻ കാരണം.
Photo Courtesy : Google / Images may be subjected to copyright