സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഒന്നാം സീസണ്‍ കൊച്ചിയില്‍ ആരംഭിച്ചു

സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഒന്നാം സീസണ്‍ കൊച്ചിയില്‍ ആരംഭിച്ചു

 

_MG_5059കൊച്ചി: പെഗാസസിന്റെ നേതൃത്വത്തില്‍ നടത്തുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് (സി.സി.ടി) ഒന്നാം സീസണ്‍ കൊച്ചിയില്‍ ആരംഭിച്ചു. കളമശ്ശേരി സെന്റ് പോള്‍സ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങ് കെ.പി.സി.സി സെക്രട്ടറി അബ്ദുള്‍ മുത്തലീബ് ഉദ്ഘാടനം ചെയ്തു. പെഗാസസ് ചെയര്‍മാന്‍ അജിത് രവി, ഡിക്യൂ വാച്ചസ് ഡയറക്ടര്‍ നിഷിജിത്ത് കെ ജോണ്‍, ടെലിവിഷന്‍ ടൈഗേഴ്‌സ് ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഡയറക്ടേഴ്‌സ് ഇലവണ്‍, ഐഡിയാസ് ക്രിക്കറ്റ് ക്ലബ്ബ്, ടീം പ്രൊഡ്യൂസേഴ്‌സ്, ടെലിവിഷന്‍ ടൈഗേഴ്‌സ്, കൊച്ചിന്‍ മ്യൂസിക് ചലഞ്ചേഴ്‌സ്, മീഡിയ സ്‌ട്രൈക്കേഴ്‌സ് കേരള, മാസ്റ്റര്‍ ബ്ലാസ്റ്റേഴ്‌സ്, മാ ഫൈറ്റേഴ്‌സ്, സെലിബ്രിറ്റി റൈസിംഗ് സ്റ്റാര്‍സ് എന്നിവരാണ് സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകള്‍. മത്സരത്തിന്റെ ഫൈനല്‍ 17ാം തീയതി നടക്കും.
കൊച്ചി റമദ റിസോര്‍ട്‌സില്‍ അന്നേ ദിവസം വൈകീട്ട് 7ന് ആരംഭിക്കുന്ന എഫ്.എം.ബി അവാര്‍ഡ് ദാനച്ചടങ്ങില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.