എഫ്.എം.ബി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

എഫ്.എം.ബി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

awards1'കൊച്ചി: പതിനൊന്നാമത് മണപ്പുറം മിന്നലെ ഫിലിം ടിവി അവാര്‍ഡുകള്‍ (എഫ്.എം.ബി അവാര്‍ഡ്‌) പ്രഖ്യാപിച്ചു. സിനിമ, ടെലിവിഷന്‍ രംഗത്ത് മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന പ്രതിഭകള്‍ക്കാണ് മണപ്പുറം മിന്നലെ ഫിലിം ടിവി അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് പെഗാസസ് ചെയര്‍മാന്‍ അജിത് രവി അറിയിച്ചു.

ദിലീഷ് പോത്തനാണ് (മഹേഷിന്റെ പ്രതികാരം) മികച്ച സംവിധായകന്‍. മികച്ച നടനായി മണികണ്ഠന്‍ ആചാരി (കമ്മട്ടിപ്പാടം) മികച്ച നടിയായി അനുശ്രീ (മഹേഷിന്റെ പ്രതികാരം, ഒപ്പം, കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

അവാര്‍ഡിന് അര്‍ഹരായവര്‍: ന്യൂ ഹീറോ -ഷെയ്ന്‍ നിഗം (കിസ്മത്ത്), ന്യൂ ഹീറോയിന്‍ – ഹന്ന റെജി കോശി (ഡാര്‍വിന്റെ പരിണാമം), മികച്ച വില്ലന്‍ – ജോണ്‍ കൈപ്പിള്ളില്‍ ( ആന്‍മരിയ കലിപ്പിലാണ്), നവാഗത സംവിധായകന്‍ – ജോണ്‍പോള്‍ ജോര്‍ജ് (ഗപ്പി)

ടെലിവിഷന്‍ വിഭാഗത്തിലെ മികച്ച നടന്‍: ബിജു സോപാനം (ഉപ്പും മുളകും, ഫഌവേഴ്‌സ്), മികച്ച നടി: അവന്തിക മോഹന്‍ (ആത്മസഖി, മഴവില്‍ മനോരമ), മികച്ച വാര്‍ത്ത ഛായാഗ്രാഹകന്‍: പി. ശശികാന്ത് (അമൃത), മികച്ച വാര്‍ത്ത അവതാരകന്‍: അഭിലാഷ് മോഹനന്‍ (റിപ്പോര്‍ട്ടര്‍ ടിവി), മികച്ച വാര്‍ത്ത അവതാരക: സുജയ പാര്‍വ്വതി (ഏഷ്യാനെറ്റ് ന്യൂസ്), മികച്ച വാര്‍ത്താ ഡോക്യുമെന്ററി: എന്റെ കേരളം(ഏഷ്യാനെറ്റ് ന്യൂസ്), മികച്ച അന്വേഷണാത്മക വാര്‍ത്താ റിപ്പോര്‍ട്ട് – ദീപക് ധര്‍മ്മടം (്അമൃത ടിവി), മികച്ച സാമൂഹ്യ പ്രസക്ത വാര്‍ത്താ റിപ്പോര്‍ട്ട് – സഹിന്‍ ആന്റണി (റിപ്പോര്‍ട്ടര്‍ ടിവി), മികച്ച ബിസിനസ് വാര്‍ത്താ റിപ്പോര്‍ട്ട് -നവീന്‍ വര്‍ഗ്ഗീസ്, (ഏഷ്യാനെറ്റ് ന്യൂസ്), മികച്ച സാമൂഹ്യ പ്രസക്ത വാര്‍ത്താ പരിപാടി – പോസിറ്റീവ് ന്യൂസ് (ജീവന്‍ ടി.വി), ട്രൂത്ത് ഇന്‍സൈഡ് (മീഡിയ വണ്‍), മികച്ച അന്വേഷണാത്മക പരിപാടി- ക്രൈംബ്രാഞ്ച്, പീപ്പിള്‍ ടി.വി, വാര്‍ത്താ ഛായാഗ്രഹണം പ്രത്യേക പുരസ്‌കാരം – അഖില്‍ദാസ് ( മനോരമ ന്യൂസ്), എക്‌സലന്‍സ് ഇന്‍ ആര്‍ട്‌സ് ആന്റ് ലിറ്ററേച്ചര്‍ – ഡോ. പി. സജീവ്കുമാര്‍.

ബിസിനസ് അവാര്‍ഡുകള്‍ –

cosmos ahmedബിസിനസ് എക്‌സലന്‍സ് ഇന്‍ കസ്റ്റമര്‍ ഫോക്കസ് – അഹമ്മദ് ടി.സി (മാനേജിംഗ് ഡയറക്ടര്‍ കോസ്‌മോസ് വേള്‍ഡ് എല്‍എല്‍പി),

 

hqdefault1

ബിസിനസ് എക്‌സലന്‍സ് ഇന്‍ മാര്‍ക്കറ്റ് ഗ്രാവിറ്റി ഇന്നോവേഷന്‍ – എസ്. ശ്രീകുമാര്‍, ഡയറക്ടര്‍, ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്‍സ് (യൂറോപ്പ്),ആനന്ദ് ട്രാവല്‍ ലിമിറ്റഡ് & ആനന്ദ് മീഡിയ (യൂറോപ്പ്) ലിമിറ്റഡ്,

 

anubha sinhaയങ്ങ് എന്‍ട്രപ്രണര്‍- അനുഭ സിന്‍ഹ – (മാനേജിംഗ് ഡയറക്ടര്‍, അള്‍ട്രാ റേയ്‌സ് 3ഡി),

 

priyaവിമന്‍ എന്‍ട്രപ്രണര്‍ – പ്രിയ എ.എസ് (മാനേജിംഗ് ഡയറക്ടര്‍, ഡ്രീംഫ്‌ളവര്‍ ഹൗസിംഗ് പ്രോജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്).
കൊച്ചി റമദ റിസോര്‍ട്‌സില്‍ മെയ് 17 വൈകീട്ട് 7ന് ആരംഭിക്കുന്ന ചടങ്ങില്‍ എഫ്.എം.ബി പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. കൂടാതെ പെഗാസസിന്റെ നേതൃത്വത്തില്‍ നടത്തുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് വിജയികള്‍ക്കും തദവസരത്തില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. 13ാം തീയതി രാവിലെ 7 മണിക്ക് കളമശ്ശേരി സെന്റ് പോള്‍സ് ഗ്രൗണ്ടില്‍ ആരംഭിക്കുന്ന മത്സരത്തിന്റെ ഫൈനല്‍ 17ാം തീയതി നടക്കും. ഡയറക്ടേഴ്‌സ് ഇലവണ്‍, ഐഡിയാസ് ക്രിക്കറ്റ് ക്ലബ്ബ്, ടീം പ്രൊഡ്യൂസേഴ്‌സ്, ടെലിവിഷന്‍ ടൈഗേഴ്‌സ്, കൊച്ചിന്‍ മ്യൂസിക് ചലഞ്ചേഴ്‌സ്, മീഡിയ സ്‌ട്രൈക്കേഴ്‌സ് കേരള, മാസ്റ്റര്‍ ബ്ലാസ്റ്റേഴ്‌സ്, മാ ഫൈറ്റേഴ്‌സ്, സെലിബ്രിറ്റി റൈസിംഗ് സ്റ്റാര്‍സ് എന്നിവരാണ് സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകള്‍.

മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്, യുണീക് ടൈംസ്‌, സീ സ്റ്റോണ്‍ സ്മാര്‍ട് ഫോണ്‍സ്, യുടി ടിവി ചാനല്‍, കോസ്‌മോസ് സ്‌പോര്‍ട്‌സ്, സണ്‍റൈസ് ഹോസ്പിറ്റല്‍, റമദ റിസോര്‍ട്‌സ്, ഡിക്യൂ വാച്ചസ്, ഐശ്വര്യ അഡ്വര്‍ടൈസിംഗ് എന്നിവരാണ് എഫ്.എം.ബി അവാര്‍ഡ് നിശയുടെ ഇവന്റ് പാര്‍ട്‌ണേഴ്‌സ്. ടെലിവിഷന്‍ അവാര്‍ഡ് കമ്മിറ്റി അംഗങ്ങളായ റോയ് മണപ്പിള്ളില്‍, സലാംബാപ്പു, പെഗാസസ് ചെയര്‍മാന്‍ അജിത് രവി, റെജു ജോസഫ് (കൊച്ചിന്‍ മ്യൂസിക് ചലഞ്ചേഴ്‌സ് ടീം സെക്രട്ടറി) എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.