സോഷ്യല്‍ മീഡിയയുടെ ഇഷ്ടം നേടിയ സമ്പന്നനായ അച്ഛന്‍

സോഷ്യല്‍ മീഡിയയുടെ ഇഷ്ടം നേടിയ സമ്പന്നനായ അച്ഛന്‍

18278998_1419593894772027_3707427266555557266_o

കഷ്ടപ്പാടുകള്‍ക്കിടയിലും പെണ്‍മക്കള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കിയ ഇന്ദ്രിസ് എന്ന ശുചീകരണത്തൊഴിലാളിയുടെ ജീവിതം പറഞ്ഞ് സോഷ്യല്‍ മീഡിയയുടെ ഇഷ്ടം നേടുകയാണ് പ്രശസ്ത ഫോട്ടോഗ്രാഫറായ ജി.എം.ബി ആകാശ്. മക്കളില്‍ നിന്നും തന്റെ തൊഴില്‍ മറച്ചുവെച്ച് അവര്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കിയ ഇന്ദ്രിസിന്റെ ജീവിതം ആരുടെയും കണ്ണുകളെ ഈറനണിയിക്കും. മക്കള്‍ ചോദിക്കുമ്പോഴെല്ലാം താന്‍ ഒരു ദിവസ വേതനക്കാരനാണെന്ന് നുണ പറഞ്ഞിരുന്ന അദ്ദേഹം പൊതുകുളിമുറിയില്‍ കുളിച്ച് ശരീരം വൃത്തിയാക്കിയ ശേഷമാണ് വീട്ടിലേക്ക് എത്തിയിരുന്നത്. ഒരിക്കല്‍ പോലും തന്റെ ജോലി എന്താണെന്ന് കുട്ടികള്‍ അറിയരുതെന്ന് ഇന്ദ്രിസ് അതിയായി ആഗ്രഹിച്ചു. തനിക്കെതിരെ ഉയര്‍ന്ന വിലകുറഞ്ഞ നോട്ടങ്ങള്‍ ഒരിക്കലും തന്റെ മക്കള്‍ക്ക് നേരെ ഉയരരുതെന്ന ചിന്ത മാത്രമായിരുന്നു ദിവസ വേതനത്തിന് ശൗചാലയങ്ങള്‍ വൃത്തിയാക്കുന്ന ഇന്ദ്രിസിന് ഉണ്ടായിരുന്നത്. മകളുടെ ഫീസിനായി പണം കണ്ടെത്താന്‍ സാധിക്കാതെ വന്നപ്പോഴാണ് ഇന്ദ്രിസ് ആദ്യമായി തന്റെ ജോലിയെക്കുറിച്ച് തുറന്നു പറയുന്നത്. അന്ന് അനുഭവിച്ച മാനസിക വ്യഥയും മകളുടെ വിദ്യാഭ്യാസത്തിനായി പണം തന്ന് സഹായിച്ച സഹപ്രവര്‍ത്തകരുടെ മനസ്സിന്റെ നന്മയും അദ്ദേഹം ഫോട്ടോഗ്രാഫറുമായി പങ്കുവെക്കുന്നു. പുതിയ വസ്ത്രം പോലും വാങ്ങാതെ ഓരോ രൂപയും മക്കളുടെ വിദ്യാഭ്യാസത്തിനായി നീക്കിവെച്ച ആ അച്ഛന്‍ ഇന്ന് ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്. യൂണിവേഴ്‌സിറ്റിയിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ മൂത്ത മകള്‍ പഠനത്തോടൊപ്പം പാര്‍ട് ടൈം ജോലി ചെയ്യുന്നു. ഇളയ പെണ്‍കുട്ടികളും ട്യൂഷനെടുത്ത് വരുമാനമാര്‍ഗ്ഗം കണ്ടെത്തുന്നു. തനിക്കുവേണ്ടി ഒരു ദിവസത്തെ വരുമാനം മാറ്റിവെച്ച അച്ഛന്റെ സഹപ്രവര്‍ത്തകര്‍ക്കായി ഭക്ഷണം വിളമ്പി നല്‍കിയ മക്കളാണ് തന്റെ ഏറ്റവും വലിയ സമ്പാദ്യമെന്നും താന്‍ ഒരിക്കലും ദരിദ്രനല്ലെന്നും ഇന്ദ്രിസ് പറയുന്നു.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.