സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ഒന്നും ഒളിക്കാനില്ലെന്ന് ശശി തരൂര്‍

സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ഒന്നും ഒളിക്കാനില്ലെന്ന് ശശി തരൂര്‍

 

For Banner on the new siteതിരുവനന്തപുരം: സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ഒന്നും ഒളിക്കാനില്ലെന്ന് ശശി തരൂര്‍ എം.പി. തന്റെ ജീവിതത്തില്‍ ഉണ്ടായ ദുരന്തം ചൂഷണം ചെയ്യാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ വസ്തുതകള്‍ വളച്ചൊടിച്ചെന്നും ചില മാധ്യമങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ കളവുകള്‍ പ്രചരിപ്പിക്കുകയാണെന്നും തരൂര്‍ വ്യക്തമാക്കി. ശരിയായ മാധ്യമപ്രവര്‍ത്തനമല്ല ചിലര്‍ നടത്തുന്നതെന്നും മാധ്യമങ്ങള്‍ വിധികര്‍ത്താക്കളാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്നാംകിട മാധ്യമപ്രവര്‍ത്തനത്തിന്റെ ഇരയാണ് താനെന്നും തനിക്കെതിരായ ആരോപണങ്ങള്‍ ശ്രദ്ധ നേടാനുള്ള ശ്രമം മാത്രമാണെന്നും ശശി തരൂര്‍ പറഞ്ഞു. സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന റിപ്പബ്ലിക് ടി.വിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.