മിസ് ഗ്ലാം വേള്‍ഡ് – അന്താരാഷ്ട്ര സൗന്ദര്യ മത്സരവുമായി അജിത് രവി

മിസ് ഗ്ലാം വേള്‍ഡ് – അന്താരാഷ്ട്ര സൗന്ദര്യ മത്സരവുമായി അജിത് രവി

Miss Glam Worldലോകത്തിലെ ഏറ്റവും സൗന്ദര്യവും കഴിവുമുള്ള യുവതികളെ കണ്ടെത്താനായി അന്താരാഷ്ട്ര സൗന്ദര്യ മത്സരവുമായി പെഗാസസ്. സൗന്ദര്യമത്സരരംഗത്ത് 15 വര്‍ഷത്തെ അനുഭവ പരിചയവുമായി മിസ് സൗത്ത് ഇന്ത്യ, മിസിസ് സൗത്ത് ഇന്ത്യ, മിസ് ക്വീന്‍ ഓഫ് ഇന്ത്യ, മിസ് ഏഷ്യ എന്നീ ഇവന്റുകള്‍ സംഘടിപ്പിക്കുന്ന അജിത് രവിയുടെ പുതിയ സംരംഭമാണ് മിസ് ഗ്ലാം വേള്‍ഡ്.ലോകത്തിലെ യുവത്വങ്ങളുടെ സൗന്ദര്യവും കഴിവും ആത്മവിശ്വാസവും അളക്കുന്ന മിസ് ഗ്ലാം വേള്‍ഡിലൂടെ സൗന്ദര്യ മത്സര രംഗത്ത് കേരളത്തിന്റെ യശസ്സ് ഉയര്‍ത്തുകയാണ് പെഗാസസ്.

 

Ajit Raviശരീര പ്രദര്‍ശനത്തിന് പ്രാധാന്യം നല്‍കുന്ന ബിക്കിനി റൗണ്ട് പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടാണ് പെഗാസസ് സൗന്ദര്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് പെഗാസസ് സ്ഥാപകനും ചെയര്‍മാനുമായ അജിത് രവി അറിയിച്ചു. ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യമൂല്യങ്ങള്‍ ലോകജനതയ്ക്ക് മുന്നിലെത്തിക്കാനാണ് ഈ മത്സരത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.