മൂന്നാര്‍ കൈയ്യേറ്റം: മുന്നണിയില്‍ പ്രശ്‌നങ്ങളില്ലെന്ന് മുഖ്യമന്ത്രി

മൂന്നാര്‍ കൈയ്യേറ്റം: മുന്നണിയില്‍ പ്രശ്‌നങ്ങളില്ലെന്ന് മുഖ്യമന്ത്രി

 

pinarayi-vijayan-photo-21തിരുവനന്തപുരം: മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുന്നണിയില്‍ പ്രശ്‌നങ്ങളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തവരാണ് പ്രശ്‌നമുണ്ടെന്ന് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ഭൂമി കൈയ്യേറിയവരോട് ദയവുണ്ടാകില്ലെന്നും ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അറിയാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മൂന്നാറിലെ ഭൂമി പ്രശ്‌നം പരിഹരിക്കാന്‍ സമഗ്രമായ നിയമനിര്‍മ്മാണം പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടുക്കിയില്‍ മാത്രമായി രാഷ്ട്രീയ ജീര്‍ണതയില്ലെന്നും മുന്നണിയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് പ്രചരിപ്പിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കരുതെന്നും പിണറായി ആവശ്യപ്പെട്ടു. മൂന്നാര്‍ കൈയ്യേറ്റം സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.