സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ ഉണ്ടാവില്ലെന്ന് ഡി.ജി.പി ടി.പി സെന്‍കുമാര്‍
തിരുവനന്തപുരം: സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ ഉണ്ടാവില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ടി.പി സെന്‍കുമാര്‍. നിയമപ്രശ്നങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് ചുതലയേറ്റതെന്നും അദ്ദേഹം പറഞ്ഞു. പോലീസ് മേധാവി സര്‍ക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥനാണെന്നും മുന്‍ പോലീസ് മേധാവിക്ക് മാര്‍ക്കിടാന്‍ താനില്ലെന്നും സെന്‍കുമാര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് സ്ത്രീസുരക്ഷക്കായി കൂടുതല്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുമെന്നും സര്‍ക്കാരിനും ജനങ്ങള്‍ക്കും നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനാണ് മുന്‍ഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ടി.പി സെന്‍കുമാറിനെ ഡിജിപിയായി പുനര്‍നിയമിക്കണമെന്ന വിധിയില്‍ വ്യക്തത തേടിയത് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
Photo Courtesy : Google/ Images may be subjected to copyright