ആറു മാസം കൊണ്ട് ചിലര്‍ അഴിമതിമുക്തരാകുന്നുവെന്ന് കാനം രാജേന്ദ്രന്‍

ആറു മാസം കൊണ്ട് ചിലര്‍ അഴിമതിമുക്തരാകുന്നുവെന്ന് കാനം രാജേന്ദ്രന്‍

 

kanam-rajendran-01കോട്ടയം: സി.പി.എമ്മിനെതിരെ പരോക്ഷ വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആറു മാസം കൊണ്ട് ചിലര്‍ അഴിമതിമുക്തരാകുന്ന അദ്ഭുതമാണ് കേരളത്തില്‍ സംഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിക്കാര്‍ക്കെതിരെ സമരം ചെയ്തവര്‍ തന്നെ അത്തരക്കാരുടെ തോളില്‍ കൈയ്യിടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരിക്കല്‍ അഴിമതിക്കാരനായിരുന്ന ആള്‍ ആറു മാസം കൊണ്ട് അഴിമതി മുക്തനാവുന്ന കാഴ്ച നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണെന്നും കാനം കൂട്ടിച്ചേര്‍ത്തു. അഴിമതിക്കെതിരായി സമരം നടത്തിയവര്‍ എന്തെങ്കിലും ആവശ്യം വരുമ്പോള്‍ അത്തരക്കാരുടെ തോളില്‍ കയ്യിടുന്നതല്ല അഴിമതിക്കെതിരായ സമരമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് പിന്തുണ നല്‍കിയ സി.പി.എം നിലപാടിനെതിരെ പ്രതികരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.