കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ബാധ്യത സര്‍ക്കാരിനാണെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ബാധ്യത സര്‍ക്കാരിനാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കണ്ണൂരിലെ അക്രമങ്ങള്‍ സമാധാനപ്രിയരായ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
ആര്.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം നിസാരവല്‍ക്കരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ദൗര്‍ഭാഗ്യവശാല്‍ സര്‍ക്കാര്‍ അക്രമങ്ങള്‍ നോക്കിനില്‍ക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി. സര്‍ക്കാരിന്റെ വാക്കുകേട്ട് പോലീസ് അക്രമത്തിന് പച്ചക്കൊടി കാട്ടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ സമാധാനം തകര്‍ക്കാന്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയും കേരളം ഭരിക്കുന്ന പാര്‍ട്ടിയും ഒന്നിച്ച് ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തില്‍ ബി.ജെ.പിയെ വളര്‍ത്തുന്നത് സി.പി.എമ്മാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലെ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
Photo Courtesy : Google/ Images may be subjected to copyright