ഒബ്രോണ്‍മാളില്‍ വന്‍തീപിടിത്തം
കൊച്ചി: കൊച്ചി ഒബ്രോണ്‍മാളില്‍ വന്‍തീപിടിത്തം. ഫുഡ് കോര്‍ട്ടും തീയറ്ററും പ്രവര്‍ത്തിക്കുന്ന നാലാംനിലയിലാണ് തീപിടിത്തമുണ്ടായത്. ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് വിവരം. നാലാംനില പൂര്‍ണമായി കത്തിനശിച്ചു. അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാവിലെ 11.15നാണ് തീപിടുത്തമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ഫയര്‍ അലാം നല്കി മാളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. അഗ്നിശമനസേന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാലും തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല.
Photo Courtesy : Google/ Images may be subjected to copyright