വരുംതലമുറക്കുവേണ്ടി പരിസ്ഥിതിയെ കരുതലോടെ സംരക്ഷിക്കണമെന്ന് മുഖ്യമന്ത്രി

വരുംതലമുറക്കുവേണ്ടി പരിസ്ഥിതിയെ കരുതലോടെ സംരക്ഷിക്കണമെന്ന് മുഖ്യമന്ത്രി

 

pinarayiകണ്ണൂര്‍: വരുംതലമുറക്കുവേണ്ടി പരിസ്ഥിതിയെ കരുതലോടെ സംരക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിസ്ഥിതി സംരക്ഷണം എല്ലാവരുടെയും ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ മാലിന്യരഹിത സംസ്ഥാനമാക്കാന്‍ ഏവരും പരിശ്രമിക്കണമെന്നും ഇനിയൊരു കൊടും വരള്‍ച്ച ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പരിസ്ഥിതി ദിനാഘോഷത്തിന്റെ കണ്ണൂര്‍ ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഹരിതാഭയും കാര്‍ഷിക സംസ്‌കൃതിയും തിരിച്ചുപിടിക്കാന്‍ പരിസ്ഥിതി ദിനാഘോഷത്തിലൂടെ സാധ്യമാവട്ടെയെന്നും പരിസ്ഥിതി സംരക്ഷണം ജീവിതചര്യയാക്കാന്‍ ഏവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി പരിസ്ഥിതിദിന സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. ഹരിതകേരളം മിഷന്റെ ഭാഗമായി പരിസ്ഥിതി ദിനത്തില്‍ ഒരുകോടി വൃക്ഷത്തൈകള്‍ നടുന്ന ബൃഹത്തായ പരിപാടിക്കാണ് കേരളം തുടക്കമിടുന്നത്.

 

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.