മിസ് സൗത്ത് ഇന്ത്യ- ഔദ്യോഗിക അറിയിപ്പ്

മിസ് സൗത്ത് ഇന്ത്യ- ഔദ്യോഗിക അറിയിപ്പ്
മിസ് സൗത്ത് ഇന്ത്യ 2016 വിജയികള്‍
മിസ് സൗത്ത് ഇന്ത്യ 2016 വിജയികള്‍ – ഫസ്റ്റ് റണ്ണര്‍ അപ്പ് സനം പ്രസാദ്, വിജയി മീര മിതുന്‍, സെക്കന്റ് റണ്ണര്‍ അപ്പ് അര്‍ച്ചന രവി

കൊച്ചി: തെന്നിന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി പെഗാസസ് നടത്തുന്ന സൗന്ദര്യ മത്സരമാണ് മിസ് സൗത്ത് ഇന്ത്യ. ഔദ്യോഗിക ട്രേഡ് മാര്‍ക്കോട് കൂടി (1644058) 16 വര്‍ഷമായി നടത്തുന്ന മത്സരത്തില്‍ ഇന്ത്യയുടെ സാംസ്‌കാരിക, പാരമ്പര്യ മൂല്യങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. 16 വര്‍ഷംകൊണ്ട് സൗന്ദര്യ മത്സര രംഗത്ത് ഖ്യാതി നേടിയ മിസ് സൗത്ത് ഇന്ത്യ എന്ന പേര് വ്യക്തിതാല്പര്യത്തിനായി പലരും ദുരുപയോഗം ചെയ്യുന്നതില്‍ സഹതാപം മാത്രമാണുള്ളതെന്ന് സംഘാടകര്‍ അറിയിച്ചു. ബാംഗ്ലൂരില്‍ വെച്ച് നടത്തുന്ന പ്രാദേശിക സൗന്ദര്യ മത്സരത്തിലെ ജേതാവ് ഇട്ടി ആചാര്യയും ഇത്തരത്തില്‍ ഒരു വ്യക്തിയാണ്. മിസ് സൗത്ത് ഇന്ത്യ 2016 എന്ന പേരില്‍ ഇട്ടി ആചാര്യ ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കുന്നത് പതിവാണ്. എന്നാല്‍ ഈ വ്യക്തിയുമായോ ജേതാവായ മത്സരവുമായോ ഔദ്യോഗിക മിസ് സൗത്ത് ഇന്ത്യക്ക് യാതൊരു ബന്ധവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സ്വാര്‍ത്ഥ മോഹത്തോടെയുള്ള ഇത്തരം പ്രവൃത്തികള്‍ മൂലം സൗന്ദര്യമത്സര രംഗത്തെ വിശ്വസ്ത നാമമായ മിസ് സൗത്ത് ഇന്ത്യയുടെ പേരിനെ കളങ്കപ്പെടുത്താന്‍ അനുവദിക്കില്ല. നിലവാരം കുറഞ്ഞ പ്രചരണങ്ങള്‍ അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മോഡലിംഗ് സിനിമാ രംഗത്ത് സജീവമായ ചെന്നൈ സ്വദേശിനി മീര മിതുന്‍ ആയിരുന്നു 2016ലെ മിസ് സൗത്ത് ഇന്ത്യ വിജയി. ഫസ്റ്റ് റണ്ണറപ്പായ സനം പ്രസാദും സെക്കന്റ് റണ്ണറപ്പായ അര്‍ച്ചന രവിയും സിനിമ മോഡലിംഗ് രംഗത്ത് സജീവമാണ്. ബംഗളുരുവിലെ കോണ്‍ഫിഡന്റ് അമൂണ്‍ റിസോര്‍ട്ടില്‍ ജനുവരി 9നായിരുന്നു മത്സരം നടന്നത്.

 

_MG_3476

 

itti

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.