മുഖ്യമന്ത്രി പദം ആഗ്രഹിച്ചിട്ടില്ലെന്ന് കെ.എം മാണി

മുഖ്യമന്ത്രി പദം ആഗ്രഹിച്ചിട്ടില്ലെന്ന് കെ.എം മാണി

km-maniകോട്ടയം: മുഖ്യമന്ത്രി പദം ആഗ്രഹിച്ചിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി. മുഖ്യമന്ത്രി പദത്തിനായി ചര്‍ച്ച നടത്താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിനെ അട്ടിമറിച്ച് അധികാരസ്ഥാനത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നും യു.ഡി.എഫിനെ സംരക്ഷിക്കുന്ന നടപടികളാണ് എടുത്തിട്ടുള്ളതെന്നും മാണി വ്യക്തമാക്കി. മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍.ഡി.എഫ് ക്ഷണിച്ചുവെന്ന് ചൂണ്ടിക്കാട്ടി കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയുടെ മുഖപത്രമായ പ്രതിച്ഛായയില്‍ വന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്‍.ഡി.എഫിലെ ചില നേതാക്കള്‍ മാണിക്ക് മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്തിരുന്നുവെന്നും ശക്തമായ പ്രലോഭനമുണ്ടായെങ്കിലും യു.ഡി.എഫ് തകര്‍ക്കാന്‍ മാണി തയ്യാറായില്ലെന്നും പ്രതിച്ഛായ ചൂണ്ടിക്കാട്ടി. അതേസമയം കെ.എം മാണിക്കുവേണ്ടി സി.പി.എമ്മുമായി ചര്‍ച്ച നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് പി.സി ജോര്‍ജ് എം.എല്‍.എ രംഗത്തെത്തി. മാണി ആവശ്യപ്പെട്ടിട്ട് സി.പി.എമ്മിലെ ഉന്നത നേതാക്കളുമായാണ് താന്‍ ചര്‍ച്ച നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.