അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് നടി

അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് നടി

 

18838897_1344311419065957_398068409552698089_nകൊച്ചി: തനിക്കെതിരെ അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ നടി. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും താനും തമ്മില്‍ സൗഹൃദമുണ്ടെന്ന് ഒരു നടന്‍ പറഞ്ഞത് ശ്രദ്ധയില്‍ പെട്ടെന്നും ഇത്തരം അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞാല്‍ ആവശ്യമെങ്കില്‍ നിയമനടപടി കൈക്കൊള്ളുമെന്നും നടി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. തന്റെ മനസ്സാക്ഷി ശുദ്ധമാണെന്നും ആരെയും ഭയക്കുന്നില്ലെന്നും ഏത് അന്വേഷണം വന്നാലും അതിനെ നേരിടുമെന്നും നടി കൂട്ടിച്ചേര്‍ത്തു. തെറ്റ് ചെയ്തവര്‍ നിയമത്തിനു മുന്നില്‍ വരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും കേസുമായി ശക്തമായി മുന്നോട്ട് പോകുമെന്നും നടി അറിയിച്ചു.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.