മലയാളത്തിന്റെ മുഖശ്രീ: ഹന്ന
ദന്തഡോക്ടര്, മോഡല്, സിനിമാതാരം… ഫാഷന് റാമ്പുകളിലെ താരമായ ഹന്ന റെജി കോശിക്ക് വിശേഷണങ്ങള് ഏറെയാണ്. സൗന്ദര്യമത്സരവേദിയില് നിന്ന് ഡാര്വിന്റെ പരിണാമം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് കടന്ന ഹന്ന ഇതിനകം തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിക്കഴിഞ്ഞു.ഗ്രാമീണതയുടെ മാധുര്യവുമായി തീയറ്ററുകളിലെത്തിയ രക്ഷാധികാരി ബൈജുവിലെ മലയാളിത്തം തുളുമ്പുന്ന നായികയായി മാറിയ ഹന്നയുടെ വിശേഷങ്ങള് വായിക്കാം…
ദന്തഡോക്ടര് സിനിമാതാരമായതിനെക്കുറിച്ച്?
ഒരിക്കലും സിനിമ എന്റെ സ്വപ്നമായിരുന്നില്ല. മോഡലിംഗ് ആയിരുന്നു പാഷന്. പഠനം പൂര്ത്തിയാക്കി ജോലി നേടിയശേഷം മാത്രം മോഡലിംഗ് ചെയ്താല് മതിയെന്നായിരുന്നു രക്ഷിതാക്കള് നല്കിയ നിര്ദ്ദേശം. അങ്ങനെയാണ് ബി.ഡി.എസ് പഠനശേഷം മോഡലിംഗ് രംഗത്തേക്ക് കടന്നത്. സൗന്ദര്യമത്സരങ്ങളിലൂടെയായിരുന്നു തുടക്കം. യാദൃശ്ചികമായാണ് സിനിമയിലേക്ക് എത്തിയത്.
സൗന്ദര്യമത്സരങ്ങളിലെ താരമായിരുന്നല്ലോ?
പെഗാസസ് നടത്തുന്ന മിസ് സൗത്ത് ഇന്ത്യ, മിസ് ക്വീന് ഓഫ് ഇന്ത്യ സൗന്ദര്യമത്സരങ്ങളില് ഫൈനല് സിക്സില് എത്തിയിരുന്നു. ഈ മത്സരങ്ങളുടെ ഗ്രൂമിംഗ് സെക്ഷനാണ് എന്നില് ആത്മവിശ്വാസവും ധൈര്യവും വളര്ത്തിയത്. ഇന്ന് റാംപ് ഷോകളില് നടക്കാനും ആത്മവിശ്വാസത്തോടെ സംസാരിക്കാനും എനിക്ക് സാധിക്കുന്നത് പെഗാസസ് നല്കിയ ഗ്രൂമിംഗിന്റെ ഗുണം കൊണ്ടാണ്. ഇക്കാര്യത്തില് അജിത് സാര്, ജെബിത മാം, വാലന്റീന മാം എന്നിവരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
ഇത്രയും മോഡേണ് ആയ പെണ്കുട്ടി എങ്ങനെയാണ് അജിത എന്ന നാടന് വീട്ടമ്മയായി മാറിയത്?
ഡാര്വിന്റെ പരിണാമം, രക്ഷാധികാരി ബൈജു… അഭിനയിച്ച രണ്ട് ചിത്രങ്ങളിലും തനിനാടന് കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അജിതയായി മാറുക എന്നത് വളരെ വലിയ വെല്ലുവിളിയായിരുന്നു. ഒരു സ്കൂള് വിദ്യാര്ത്ഥിനിയുടെ അമ്മ കൂടിയാണ് അജിത. ഒരുപാട് പക്വതയും ശ്രദ്ധയും വേണ്ടിവന്ന കഥാപാത്രമായിരുന്നു. അജിതയുടെ ഓരോ മാനറിസങ്ങളും എങ്ങനെയാവണമെന്ന് സംവിധായകന് രഞ്ജന് സര് നിര്ദ്ദേശങ്ങള് നല്കിയിരുന്നു. ഈ സിനിമയുടെ ഭാഗമായ എല്ലാവരും നല്കിയ പിന്തുണ കൊണ്ടുമാത്രമാണ് അജിതയെ എനിക്ക് ഭംഗിയായി അവതരിപ്പിക്കാന് സാധിച്ചത്.
അടുത്ത പേജില് തുടരുന്നു

