ലോക്‌നാഥ് ബെഹ്‌റ പുതിയ പോലീസ് മേധാവി

ലോക്‌നാഥ് ബെഹ്‌റ പുതിയ പോലീസ് മേധാവി

loknath-behra-smileതിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയെ പുതിയ പോലീസ് മേധാവിയായി നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. നിലവിലെ ഡി.ജി.പി ടി.പി സെന്‍കുമാര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് ബെഹ്‌റയുടെ നിയമനം. 55 ദിവസത്തെ ഇടവേളക്ക് ശേഷമാണ് അദ്ദേഹം ഡി.ജി.പി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ ഡി.ജി.പിയായിരുന്ന സെന്‍കുമാറിനെ മാറ്റി ബെഹ്‌റയെ നിയമിച്ചുവെങ്കിലും സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് സെന്‍കുമാര്‍ വീണ്ടും ഡി.ജി.പി സ്ഥാനത്തേക്ക് തിരിച്ചെത്തുകയായിരുന്നു. വെള്ളിയാഴ്ചയാണ് ടി.പി സെന്‍കുമാര്‍ വിരമിക്കുന്നത്. അതേസമയം തന്നെ ഡി.ജി.പിയായി നിയമിച്ചതില്‍ സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും നിലവിലെ അന്വേഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും ബെഹ്‌റ അറിയിച്ചു.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.