രക്തസമ്മര്‍ദ്ദം കുറവാണോ?
രക്തസമ്മര്‍ദ്ദം 90/60 mmHgയില്‍ കുറവാണോ? താഴ്ന്ന രക്തസമ്മര്‍ദ്ദം നിങ്ങളെ പതിവായി അലട്ടുന്നുണ്ടോ? ഇതാ കുറഞ്ഞ രക്തസമ്മര്‍ദ്ദം അഥവാ ലോ ബി.പി പരിഹരിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍..
ധാരാളം വെള്ളം കുടിക്കുക. ഇത് രക്തസമ്മര്‍ദ്ദം കുറയുന്നത് പ്രതിരോധിക്കും.
ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കൂട്ടുക.
ചെറിയ അളവില്‍ ഘട്ടം ഘട്ടമായി ഭക്ഷണം കഴിക്കുക.
15 ഉണക്കമുന്തിരി രാത്രി മുഴുവന്‍ വെള്ളത്തിലിട്ട് കുതിര്‍ത്ത ശേഷം രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ഗുണം ചെയ്യും.
കാരറ്റ് ജ്യൂസ് പതിവായി കഴിക്കുന്നത് ശീലമാക്കാം.
കുതിര്‍ത്ത ബദാം പരിപ്പ് കഴിക്കുന്നത് താഴ്ന്ന രക്തസമ്മര്‍ദ്ദം ഉയര്‍ത്താന്‍ സഹായിക്കും.
മദ്യം പൂര്‍ണമായി ഒഴിവാക്കുക.
Photo courtesy : Google /images may be subject to copyright