സ്ത്രീവിരുദ്ധ പരാമര്‍ശം: ഇന്നസെന്റ് രാജി വെക്കണമെന്ന് ചെന്നിത്തല

സ്ത്രീവിരുദ്ധ പരാമര്‍ശം: ഇന്നസെന്റ് രാജി വെക്കണമെന്ന് ചെന്നിത്തല

chennithalaതിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഇന്നസെന്റ്, എം.പി പദവിയില്‍ തുടരാന്‍ അര്‍ഹനല്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പീഡനത്തിന് ഇരയായ നടിക്കെതിരായ നിലപാട് തുടര്‍ച്ചയായി സ്വീകരിക്കുന്ന ഇന്നസെന്റ് രാജി വെക്കണമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രിയും സി.പി.എമ്മും നിലപാട് അറിയിക്കണമെന്നും കേസില്‍ ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഇന്നസെന്റിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി. ഇന്നസെന്റിന്റെ വസതിയിലേക്കും അങ്കമാലിയിലെ ഓഫീസിലേക്കുമാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. സിനിമയില്‍ അവസരത്തിനായി മോശം സ്ത്രീകള്‍ കിടക്ക പങ്കിടുമെന്ന പ്രസ്താവനക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.