ദന്തക്ഷയം പ്രതിരോധിക്കാം

ദന്തക്ഷയം പ്രതിരോധിക്കാം

Wanita Cantik Pori Pori Wajah Kecil Halus dan Lembutപ്രായഭേദമന്യേ എല്ലാവരെയും അലട്ടുന്ന ആരോഗ്യപ്രശ്‌നമാണ് ദന്തക്ഷയം. ഭക്ഷണാവശിഷ്ടങ്ങളെ ദഹിപ്പിക്കുന്ന ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന അമ്ലങ്ങള്‍ പല്ലിലെ ഇനാമലിനെ നശിപ്പിക്കുന്നതാണ് ദന്തക്ഷയത്തിന് കാരണമാവുന്നത്. പുകവലി, മധുരപലഹാരങ്ങള്‍, മദ്യത്തിന്റെ ഉപയോഗം, ശുചിത്വമില്ലായ്മ എന്നിവയെല്ലാം ദന്തക്ഷയം വരുവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

ഇത് ദന്തക്ഷയം പ്രതിരോധിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍

പല്ലില്‍ പോടുള്ള ഭാഗങ്ങളില്‍ ഗ്രാമ്പൂ വെയ്ക്കുന്നതും ഗ്രാമ്പൂ ചവയ്ക്കുന്നതും ദന്തക്ഷയത്തെ പ്രതിരോധിക്കും.

ഇളംചൂടുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് കവിള്‍ കൊള്ളുന്നത് ഗുണം ചെയ്യും.

പല്ല് തേക്കുന്നതിനു മുമ്പ് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയോ സണ്‍ഫഌവര്‍ ഓയിലോ 20 മിനിറ്റ് വായില്‍ കൊണ്ട് തുപ്പിക്കളഞ്ഞശേഷം ചൂടുവെള്ളത്തില്‍ വാ കഴുകുക. ഇത് പതിവായി ആവര്‍ത്തിക്കാം.

പതിവായി ചെറിയ കഷണം ഇഞ്ചി കഴിക്കുന്നതും ദന്താരോഗ്യത്തിന് നല്ലതാണ്.

പല്ലിലെ പോടില്‍ മഞ്ഞള്‍പ്പൊടി പുരട്ടിയശേഷം ഇളംചൂടുവെള്ളത്തില്‍ കഴുകിക്കളയാം.

വാനില എസ്സന്‍സ് പഞ്ഞിയില്‍ മുക്കി പോടുള്ള ഭാഗത്ത് പുരട്ടാം.

കല്ലുപ്പും കടുകെണ്ണയും യോജിപ്പിച്ച് ദന്തക്ഷയമുള്ള ഭാഗങ്ങളില്‍ പുരട്ടാം.

ഒരു അല്ലി വെളുത്തുള്ളി വെറുംവയറ്റില്‍ ചവച്ചുകഴിക്കുന്നത് പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കും.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.