കേരളത്തിലെ ക്രമസമാധാനം തകര്‍ക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നുവെന്ന് കോടിയേരി

കേരളത്തിലെ ക്രമസമാധാനം തകര്‍ക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നുവെന്ന് കോടിയേരി

kodiyeriതിരുവനന്തപുരം: കേരളത്തിലെ ക്രമസമാധാനം തകര്‍ക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബി.ജെ.പി- ആര്‍.എസ്.എസ് നേതാക്കളുടെ അറിവോടെയാണ് തലസ്ഥാനത്ത് അക്രമങ്ങള്‍ അരങ്ങേറിയതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം പ്രവര്‍ത്തകരെ പ്രകോപിപ്പിച്ച് സംസ്ഥാനത്ത് അക്രമം അഴിച്ചുവിടാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി. ആക്രമണം ഒരിക്കലും സി.പി.എമ്മിന്റെ നയമല്ലെന്നും എന്തു പ്രകോപനമുണ്ടായാലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ആത്മസംയമനം കൈവിടരുതെന്നും അദ്ദേഹം അറിയിച്ചു. മെഡിക്കല്‍ കോഴ ആരോപണങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ആര്‍.എസ്.എസ് അക്രമം അഴിച്ചുവിടുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് രണ്ടു ദിവസമായി നടക്കുന്ന സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസില്‍ നാല് സി.പി.എം പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

 

Photo Courtesy : Google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.