ദീര്‍ഘനേരം ഇരിക്കുന്നവര്‍ അറിയാന്‍

ദീര്‍ഘനേരം ഇരിക്കുന്നവര്‍ അറിയാന്‍

sitting-disease
‘എല്ലാം നേരെയാകും. കാരണം നിങ്ങള്‍ ചിന്തിക്കുന്നതിനേക്കാള്‍ കരുത്തുറ്റതാണ് ഹൃദയം.’ ഇത് ഒരു പാട്ടിന്റെ വരികളാണ്. ലോകം മുഴുവനുമുള്ള അര്‍ബുദരോഗികളുടെ ആത്മാഭിമാനം ഉയര്‍ത്തിയ ‘ജസ്റ്റ് സ്റ്റാന്‍ഡപ്’ എന്ന ഗാനത്തിലെ വരികള്‍. പോപ്, റോക്ക്, കണ്‍ട്രി വിഭാഗങ്ങളിലെ ലോകപ്രശസ്തരായ ഗായകര്‍ പാടിയ ഗാനമായിരുന്നു ഇത്. ടെലിവിഷനിലൂടെ ഫണ്ട് പിരിക്കുന്ന ‘സ്റ്റാന്‍ഡപ് ടു ക്യാന്‍സര്‍’ എന്ന ടെലിതോന്‍ പരിപാടിയിലാണ് താരങ്ങള്‍ ഈ ഗാനം സ്റ്റേജില്‍ അവതരിപ്പിച്ചത്. പക്ഷെ ഇപ്പോള്‍ നമ്മള്‍ മറ്റൊരു കാര്യത്തിനായി എഴുന്നേറ്റ് ഉണരേണ്ടിയിരിക്കുന്നു. ശരീരം ചലിപ്പിക്കുക എന്നതാണ് പകര്‍ച്ചവ്യാധികളല്ലാത്ത അപകടകാരികളായ രോഗങ്ങള്‍ പ്രതിരോധിക്കുന്നതിനുള്ള പ്രധാന മാര്‍ഗ്ഗമായി മാറിയിരിക്കുന്നത്. അര്‍ബുദം, പ്രമേഹം, സ്‌ട്രോക്, ഒസ്റ്റിയോപോറോസിസ് എന്നിവ പകര്‍ച്ചവ്യാധികളല്ലാത്ത അപകടകാരികളായ രോഗങ്ങളില്‍പ്പെടുന്നു. ഒരു ദിവസത്തിന് 1440 മിനിറ്റുകളാണ് ഉള്ളത്. എത്ര മിനിറ്റാണ് നിങ്ങള്‍ ശാരീരികവ്യായാമത്തിന് ചെലവിടുന്നത്? എത്ര മിനിറ്റാണ് നിങ്ങള്‍ കസേരയില്‍ ഇരിയ്ക്കുന്നതിനായി ചെലവിടുന്നത്? വലിയ പഠനങ്ങള്‍ ശാരീരികവ്യായാമത്തെയും പൊണ്ണത്തടിയേയും പരസ്പരം ബന്ധപ്പെടുത്തുന്ന എത്രയോ തെളിവുകള്‍ നല്‍കിക്കഴിഞ്ഞു. പക്ഷെ വ്യായാമ വിമുഖത മൂലം ഉണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള സുവ്യക്തമായ തെളിവുകളാണ് ഇപ്പോഴത്തെ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇക്കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യകാലം മുതല്‍ നിത്യജീവിതത്തില്‍ ആധുനിക കാലത്തെ മനുഷ്യര്‍ ഇരിക്കുകയും ചലിക്കുകയും ചെയ്യുന്ന ശാരീരിക, സാമൂഹ്യ, സാമ്പത്തിക പരിസരങ്ങള്‍ അതിവേഗം ഏറെ മാറിക്കൊണ്ടേയിരിക്കുകയാണ്. ഗതാഗതം, വാര്‍ത്താവിനിമയം, തൊഴിലിടം, വീട്ടിലെ വിനോദവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകള്‍ എന്നിവ കാര്യമായി നമ്മുടെ ശാരീരിക വ്യായാമത്തിനുള്ള ആവശ്യം കുറയ്ക്കുകയാണ്. പക്ഷെ ശാരീരികവ്യായാമം ആവശ്യമില്ലാത്ത ഈ സ്ഥിതിവിശേഷം നമ്മെ കൂടുതല്‍ രോഗങ്ങളിലേക്ക് എടുത്തെറിയുകയാണ്.

വ്യായാമവിമുഖ പെരുമാറ്റം

നമ്മുടെ ശാരീരിക വ്യായാമപ്രവര്‍ത്തനങ്ങളും ആരോഗ്യവും തമ്മിലുള്ള പഠനത്തില്‍ പ്രധാന ശ്രദ്ധ നേടുന്നത് വ്യായാമവിമുഖ പെരുമാറ്റമാണ്. ഇരിക്കുന്നിടത്ത് ഇരിക്കാനുള്ള, എഴുന്നേല്‍ക്കാന്‍ മടികാട്ടി ചാരിയിരിക്കാനുള്ള പ്രവണതയെയാണ് വ്യായാമവിമുഖത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ശാരീരികമായി നിര്‍ജ്ജീവമായിരിക്കുന്ന അവസ്ഥയില്‍ നിന്ന് വ്യത്യസ്തമാണ് ഇത്. പൊതുജനാരോഗ്യ നയങ്ങളില്‍ വ്യായാമത്തെ പ്രോത്സാഹിപ്പിക്കുന്നുവെങ്കിലും കൂടുതല്‍ നേരം കുത്തിയിരിക്കാനുള്ള പ്രവണതയെ അവഗണിച്ചുകാണാറാണ് പതിവ്. പക്ഷെ നിര്‍ഭാഗ്യത്തിന് നമ്മുടെ ആളുകള്‍ കൂടുതല്‍ നേരം ഇങ്ങിനെ ചെലവിടാനാണ് ആഗ്രഹിക്കുന്നത്. ടെലിവിഷന്‍ മൂലവും സിനിമ, കമ്പ്യൂട്ടര്‍, വീഡിയോ ഗെയിം എന്നിവ മൂലവും കൂടുതലായി ആളുകള്‍ കുത്തിയിരിക്കുകയാണ്. പുതിയ സാങ്കേതികവിദ്യകള്‍ ആളുകളെ കൂടുതല്‍ വ്യായാമവിമുഖരാക്കുന്നു. ഇത് പൊണ്ണത്തടിയിലേക്ക് നയിക്കുന്നു. രണ്ട് പ്രത്യാഘാതമാണ് ഇതുകൊണ്ട് ഉണ്ടാവുന്നത്: ഒന്ന് ഇത് മൂലം ആളുകളുടെ വ്യായാമത്തിനുള്ള പ്രവണത കുറയുന്നു; രണ്ട്, ടെലിവിഷന്‍ കാണുന്നത് മൂലം മരണതുല്യമായ അവസ്ഥ കൂടുന്നു. വ്യായാമവിമുഖതയാല്‍ മെറ്റബോളിസത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കുറയുന്നു.
വ്യായാമവിമുഖതയുടെ പൊതു ഉദാഹരണങ്ങള്‍;
1. ജോലിയിലും സ്‌കൂളിലും ഉള്ള ഇരുത്തം
2. ടെലിവിഷന്‍ കാണല്‍
3.കമ്പ്യൂട്ടര്‍ ഉപയോഗിക്കല്‍, വീഡിയോ ഗെയിം കളിക്കല്‍
4.വായന
5.കൂട്ടുകാരും കുടുംബങ്ങളുമായി ഇരുന്നുകൊണ്ടുള്ള ചങ്ങാത്തം കൈമാറല്‍
6.കാറിലും മറ്റ് മോട്ടോര്‍ വാഹനങ്ങളിലും ഉള്ള ഇരുത്തം. കുട്ടികളെ സംബന്ധിച്ചിടത്തോളം കാറില്‍ ഇരുന്നുള്ള യാത്ര.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.