ദീര്‍ഘനേരം ഇരിക്കുന്നവര്‍ അറിയാന്‍

ദീര്‍ഘനേരം ഇരിക്കുന്നവര്‍ അറിയാന്‍

prolonged_sitting_effectsകേടുവരുത്തുന്ന ഇരുത്തം

വ്യായാമമില്ലാത്ത അവസ്ഥയ്ക്ക് പിന്നില്‍ സങ്കീര്‍ണ്ണമായ ഘടകങ്ങള്‍ ഉണ്ടെന്ന് ശാസ്ത്രീയ പഠനങ്ങള്‍ പറയുന്നു. ദീര്‍ഘ നേരം ഇരിക്കുന്നതുമൂലം മസിലുകള്‍ ചുരുങ്ങിപ്പോകുന്നതും ഗ്ലൂക്കോസ് ഉത്തേജനം മൂലമുള്ള ഇന്‍സുലിന്റെ സ്രാവവും തമ്മില്‍ ബന്ധമുണ്ട്. വ്യായാമവിമുഖത നേരിട്ട് ഹൃദ്രോഗത്തെ ബാധിക്കുന്നതായും തെളിവുണ്ട്. ഇതാണ് ടെലിവിഷന്‍ കണ്ട് ദീര്‍ഘനേരം ഇരിയ്ക്കുന്നതും പൊതുവായ ഇരുത്തവും കാറില്‍ സമയം ചെലവിടുന്നതും കാട്ടിത്തരുന്നത്. സുദീര്‍ഘമായ ഇരുത്തം പ്രമേഹവും ചില തരം ക്യാന്‍സറും വൃക്കരോഗങ്ങളും പിരിമുറുക്കവും സ്‌ട്രോക്കും കൂട്ടുന്നു. അത് ശരീരം ഭാരംവയ്ക്കുന്നതിനും പൊണ്ണത്തടിയിലേക്ക് പോകുന്നതിനും കാരണമാവുന്നു. രണ്ട് സിഗരറ്റ് വലിക്കുന്നതിന് തുല്ല്യമാണ് ഒരു മണിക്കൂര്‍ തുടര്‍ച്ചയായി കുത്തിയിരിക്കുന്നത്. അതുകൊണ്ടാണ് ഇരുത്തം പുതിയ കാലത്തിന്റെ പുകവലിയാണെന്ന് പറയുന്നത്.

വ്യായാമവിമുഖത പ്രായം കൂടുന്നതിനെയും സഹായിക്കുന്നു. ദീര്‍ഘനേരമുള്ള ഇരുത്തം മാനസികമായ നിരാശയിലേക്കും ആത്മവിശ്വാസക്കുറവിലേക്കും നയിക്കുന്നു.

പ്രതിരോധമാണ് നല്ലത്

വ്യായാമ വിമുഖതമൂലമുള്ള റിസ്‌കുകള്‍ കുറയ്ക്കാന്‍ എന്തൊക്കെ ചെയ്യാനാകുമെന്ന് നോക്കാം
1. നടന്നുകൊണ്ടുള്ള മീറ്റിംഗുകള്‍
2.ട്രെഡ്മില്‍ ഡെസ്‌കുകള്‍
3.തൊഴിലാളികളെ വ്യായാമ വിമുഖതയുടെ കോട്ടങ്ങള്‍ ബോധ്യപ്പടുത്തല്‍
4.ഡെക്‌സില്‍ നിന്നും മാറിപ്പോയി ഫോണെടുക്കല്‍
5.ശാരീരിക വ്യായാമത്തിന് നിങ്ങളെ പ്രേരിപ്പിക്കുന്ന അലാറം വെയ്ക്കല്‍
6.ഇരുത്തവും നില്‍പും തമ്മില്‍ ആരോഗ്യകരമായ അനുപാതം നിലനിര്‍ത്തല്‍
7.ശാരീരിക ചലനത്തെ പ്രോത്സാഹിപ്പിക്കുന്ന തൊഴിലിടങ്ങള്‍
8.ദീര്‍ഘനേരം ഇരുത്തം ഒഴിവാക്കുന്ന തരത്തില്‍ തൊഴിലിടത്തിന്റെ സജ്ജീകരണം
9.നടത്തം ശീലമാക്കാന്‍ പ്രത്യേക പാരിതോഷികം ഏര്‍പ്പെടുത്തല്‍
10.ശരീരത്തിന്റെ ആരോഗ്യാവസ്ഥ പരിശോധിക്കുന്ന ആരോഗ്യസ്‌ക്രീനിംഗ് ഇടയ്ക്കിടെ നടത്തല്‍.

ക്ലാസ്‌റൂമുകള്‍ മാറ്റി സജ്ജീകരിക്കുക

1. ക്ലാസ് റൂമില്‍ കുട്ടികള്‍ക്ക് ഇരിയ്ക്കാനും നില്‍ക്കാനും കഴിയുന്ന രീതിയില്‍ ഡെസ്‌കുകള്‍ പുനക്രമീകരിക്കണം.
2.ശാരീരിക വ്യായാമത്തെ പ്രേരിപ്പിക്കുന്ന ലഘുലേഖകള്‍ നല്‍കല്‍
3.വ്യായാമവിമുഖതയ്‌ക്കെതിരായ ക്യാമ്പയിനുകള്‍
4.വെബ് അടിസ്ഥാനത്തിലുള്ള വ്യായാമത്തെ പ്രേരിപ്പിക്കുന്ന ഉപദേശങ്ങള്‍; ശരീരത്തിന്റെ ചലനമളക്കുന്ന സെന്‍സറുകളുള്ള ആക്‌സിലറോമീറ്ററിന്റെ ഉപയോഗം
5.സ്‌കൂളിന് ശേഷമുള്ള ഡാന്‍സ് ക്ലാസ്സുകള്‍
6.ഫാമിലിയ്ക്ക് സൗജന്യമായ നീന്തല്‍ പാസുകളും ഹെല്‍ത്ത് അംഗത്വും
7. ശാരീരികമായ ചലനത്തിന് പ്രേരിപ്പിക്കുന്ന സ്മാര്‍ട്ട് സൈക്കിളുകളുടെ ഷെയറിംഗിനുള്ള പ്ലാറ്റ്‌ഫോമുകള്‍ വികസിപ്പിക്കല്‍

ദേശീയ ക്യാമ്പയിനുകള്‍
വ്യായാമവിമുഖമായ പെരുമാറ്റം ഇല്ലാതാക്കാന്‍ ബ്രിട്ടനും ഓസ്‌ട്രേലിയയും ദേശീയ തലത്തില്‍ പ്രചരണങ്ങള്‍ ആരംഭിച്ചിരുന്നു. ദീര്‍ഘനേരം ഇരിക്കുന്നതിനെ തടയാന്‍ ‘ബ്രിട്ടനെ എഴുന്നേറ്റ് നില്‍പിക്കുക’ എന്ന ക്യാമ്പയില്‍ സഹായിച്ചു. തന്റെ പാര്‍ലമെന്റിലെ ഓഫീസില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ സഹായിക്കുന്ന ഡെസ്‌കുകള്‍ സ്ഥാപിച്ചുകൊണ്ട് മാല്‍കം ടേണ്‍ബില്‍ എന്ന ഓസ്‌ട്രേലിയയിലെ പ്രധാനമന്ത്രി വന്‍ മാറ്റങ്ങളാണ് കൊണ്ടുവന്നത്.

ആക്ടീവാകൂ

1.ഓരോ 20-30 മിനിറ്റില്‍ എഴുന്നേല്‍ക്കാനായി ബ്രേക്കെടുക്കുക
2.നിങ്ങളുടെ ദൈനംദിന ശീലത്തില്‍ ശരീരത്തിലെ കൈകളും കാലുകളും നീട്ടാനുള്ള വ്യായാമം കൂടി ഉള്‍പ്പെടുത്തുക.
3.അര്‍ധരാത്രിയിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം ഒഴിവാക്കുക.
4.നടക്കാന്‍ പോവുക.
ഇന്ന് തന്നെ പുതിയ ശീലം തുടങ്ങുകയാണ് പ്രധാനം.

നിസാര്‍ അബ്ദുല്‍ മജീദ് കുട്ടി

റീഹാബിലിറ്റേഷന്‍ സയന്‍സില്‍ ഗവേഷകനായ അദ്ദേഹം മലേഷ്യയിലെ തുങ്കു സര്‍വ്വകലാശാലയിലെ ഫാക്കല്‍റ്റി ഓഫ് മെഡിസിന്‍ ആന്റ് ഹെല്‍ത്ത് സയന്‍സസില്‍ ഫിസിയോ തെറപ്പിയില്‍ സീനിയര്‍ ലക്ചററാണ്.

 

Photo Courtesy : Google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.