ദീര്‍ഘനേരം ഇരിക്കുന്നവര്‍ അറിയാന്‍

ദീര്‍ഘനേരം ഇരിക്കുന്നവര്‍ അറിയാന്‍

soffpotatis_1358ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച ലളിതമായ വ്യായാമപ്രക്രിയകള്‍ വഴി മെച്ചപ്പെട്ട ആരോഗ്യം നേടാന്‍ കഴിയും. ഇതെല്ലാമുണ്ടെങ്കിലും ഇപ്പോഴും ആളുകള്‍ തുടര്‍ച്ചയായി സുദീര്‍ഘസമയം ഇരിക്കാന്‍ ഇഷ്ടപ്പെടുകയാണ്. ഇതുമൂലം ആലസ്യത്തില്‍ നിന്ന് പുറത്തുകടക്കാന്‍ വേണ്ടി ഇടയ്ക്കിടെ എഴുന്നേറ്റു നില്‍ക്കാന്‍ പോലും ആളുകള്‍ തയ്യാറല്ല. ഇതുമൂലം പുകവലിക്കാരനേക്കാള്‍ അപകടകരമായ അവസ്ഥയിലാണ് ആലസ്യത്തോടെ ജീവിക്കുന്നവര്‍. കാരണം അവരില്‍ ഉണ്ടാകാന്‍ പോകുന്ന ഹൃദയസംബന്ധമായ തകരാറുകളുടെ സാധ്യത കൂടുതലാണ്.

സജീവമായ കൗച്ച് പൊട്ടറ്റോ
ദീര്‍ഘനേരം ടിവിയ്ക്ക് മുന്നില്‍ എന്തെങ്കിലുമൊക്കെ തിന്ന് സമയം ചെലവഴിക്കുന്നവരാണ് കൗച്ച് പൊട്ടറ്റോ. അവര്‍ വ്യായാമം ചെയ്യാന്‍ ഇഷ്ടപ്പെടാത്തവരുമാണ്. ദിവസവും 30 ഓ 45 ഓ മിനിറ്റ് വ്യായാമം ചെയ്യുകയും ബാക്കി സമയം മുഴുവന്‍ കുത്തിയിരിക്കുകയും ചെയ്യുന്നവരും കൗച്ച് പൊട്ടറ്റോകളുടെ ഗണത്തില്‍പ്പെടും. ദീര്‍ഘനേരം ഇരിക്കുന്നത് ശരീരത്തിനെ നശിപ്പിക്കുന്നു. നിങ്ങള്‍ ഇരിക്കാന്‍ തുടങ്ങുന്നതോടെ നിങ്ങളുടെ കാലിലെ മസിലുകളിലെ ഇലക്ട്രിക് പ്രവര്‍ത്തനങ്ങള്‍ അടഞ്ഞുപോവുകയാണ്. ശരീരത്തിലെ കലോറി കത്തിപ്പോകുന്നതിന്റെ അളവ് കുറയുന്നു. കൊഴുപ്പിനെ ഇല്ലാതാക്കുന്ന എന്‍സൈമുകളുടെ അളവ് 90 ശതമാനത്തോളം കുറയുന്നു. ഇരുന്ന് ജോലി ചെയ്യുന്നവരുടെ ഹൃദ്രോഗസാധ്യത ഇരട്ടിയാണ്. ഡ്രൈവര്‍മാരായി ജോലിചെയ്യുന്നവരുടെ ഹൃദ്രോഗസാധ്യത കണ്ടക്ടര്‍മാരേക്കാള്‍ ഇരട്ടിയാണെന്ന് 1953ലെ പഠനം പറയപ്പെടുന്നു. ഡ്രൈവര്‍ കുത്തിയിരുന്ന് ജോലി ചെയ്യുമ്പോള്‍ കണ്ടക്ടര്‍ എഴുന്നേറ്റു നില്‍ക്കുകയോ നടക്കുകയോ ചെയ്യുകയാണ്. ഓഫീസ് ജോലിക്കാരും ഡ്രൈവര്‍മാരുടെ കൂട്ടത്തില്‍പ്പെടുന്നു. പുതിയതായി വരുന്ന സാങ്കേതികവിദ്യകളും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും തൊഴിലിനെ സംരക്ഷിക്കാനായി വരുന്ന ഉപകരണങ്ങളും എല്ലാം മൂലം ഒരു ശരാശരി ഉദ്യോസ്ഥന്‍ ദിവസവും 12 മണിക്കൂറോളം ഇരിക്കുന്നു. എട്ട് മണിക്കൂര്‍ ഓഫീസില്‍ ഇരിയ്ക്കുകയാണെങ്കില്‍ ബാക്കി നാല് മണിക്കൂര്‍ വീട്ടിലും ഇരിക്കുന്നു.

ഇരിയ്ക്കും തലമുറ
നമ്മുടെ മാതാപിതാക്കളെയോ മുതുമുത്തച്ഛന്‍മാരെയോ നോക്കിയാല്‍, നമ്മള്‍ ഇരിയ്ക്കും തലമുറയാണ്. ഓഫീസില്‍, വീട്ടില്‍, കാറില്‍, സമുദായപ്രവര്‍ത്തനങ്ങളില്‍ എല്ലാം നമ്മള്‍ ഇരിയ്ക്കുകയാണ്. പഴയ തലമുറ പ്രകൃതിയില്‍ കൂടുതല്‍ സമയം ചെലവഴിച്ചവരാണ്. സ്‌കൂളിലായാലും കോളെജിലായാലും യൂണിവേഴ്‌സിറ്റിയിലായാലും വ്യായാമത്തെ അവഗണിക്കുന്നതാണ് നമ്മുടെ ജീവിതശൈലി. ബാല്യം മുതല്‍ തന്നെ ഇരുന്നു ശീലിക്കുന്ന കുട്ടികള്‍ വളരും തോറും കൂടുതലായി വ്യായാമമില്ലാതെ ജീവിക്കാനുള്ള സാധ്യത കൂടുതലാണ്. അതായത്, ചെറുപ്രായത്തിലേ ആലസ്യത്തില്‍ കഴിയുന്നവര്‍ തുടര്‍ന്നങ്ങോട്ടും ആലസ്യത്തില്‍ കഴിയാന്‍ സാധ്യത കൂടുതലാണ്.

സാമൂഹ്യഅറിവിന്റെ ഘടകങ്ങള്‍

വ്യായാമവുമായി ബന്ധപ്പെട്ട് ആരോഗ്യത്തെക്കുറിച്ചുള്ള സാമൂഹ്യധാരണ ശക്തമാക്കാനുള്ള ശ്രമം വേണം. വ്യായാമത്തെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ ഇക്കാര്യത്തില്‍ ഊന്നല്‍ നല്‍കണം. വ്യക്തികള്‍ തമ്മിലുള്ള, പാരിസ്ഥിതികമായ, നയപരമായ ഘടകങ്ങള്‍ നമ്മുടെ വ്യായാമത്തില്‍ ഏര്‍പ്പെടാനുള്ള മാനസികാവസ്ഥയെ സ്വാധീനിക്കും. തുടര്‍ച്ചയായി വ്യായാമം ചെയ്യുന്നതിലും സാമൂഹ്യമായ പിന്തുണപോലെയുള്ള സാഹചര്യങ്ങളുടെ പിന്തുണയിലും മറ്റും ആത്മവിശ്വാസം ഒരു പ്രധാന ഘടകമാണ്. കൂട്ടുകാരില്‍ നിന്നും കുടുംബത്തില്‍ നിന്നുമുള്ള പിന്‍ബലവും വ്യായാമവും തമ്മില്‍ ബന്ധമുണ്ട്. പരിസര ഘടകങ്ങളായ ജോഗിംഗ് ട്രാക്കുകള്‍, ബൈസിക്കിള്‍ ലൈനുകള്‍, നീന്തല്‍ക്കുളങ്ങള്‍, ജിംനേഷ്യം, തെരുവുനായ്ക്കളുടെ ശല്ല്യമില്ലാത്ത അവസ്ഥ എന്നിവ പ്രധാനമാണ്.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.