ഫോക്‌സ്‌വാഗന്റെ ലക്ഷ്വറി ക്രോസ് ഓവര്‍: ടിഗ്വാന്‍

ഫോക്‌സ്‌വാഗന്റെ ലക്ഷ്വറി ക്രോസ് ഓവര്‍: ടിഗ്വാന്‍

Volkswagen-Tiguan-3

ഒരു പ്രീമിയം ഫാമിലി എസ്‌യുവി വേണമെങ്കില്‍ ഒന്നുകില്‍ വലിപ്പംകൂടിയ ഫോര്‍ചൂണര്‍ വേണം, അതല്ലെങ്കില്‍ വിലകൂടിയ ജിഎല്‍എയോ എക്‌സ്1 ഓ അതല്ലെങ്കില്‍ ക്യൂ3 യോ വേണം എന്നതായിരുന്നു അടുത്തകാലം വരെയുള്ള സ്ഥിതിവിശേഷം. പക്ഷെ വാസ്തവത്തില്‍ അധികം പേരും കൈകാര്യം ചെയ്യാന്‍ വലിപ്പം കൂടിയ നാല് ചക്ര വാഹന സംവിധാനം ഇഷ്ടപ്പെടുന്നില്ല. ഫോര്‍ചൂണറോ എന്‍ഡീവറോ പോലെയുള്ള ലാഡര്‍ ഫ്രെയിമോടുകൂടിയ ഷാസിയും അവര്‍ ഇഷ്ടപ്പെടുന്നില്ല. ഈ വാഹനങ്ങള്‍ ഭാരം കൂടിയതും ധാരാളം ഇന്ധനം ഉപയോഗിക്കുന്നതുമായതിനാല്‍ ദൈനംദിന ഉപയോഗത്തിന് പ്രായോഗികമല്ല. കാരണം അത്തരം എസ്‌യുവികളിലെ ഫീച്ചറുകള്‍ സാധാരണക്കാര്‍ക്ക് യോജിച്ചതായിരിക്കില്ല. ഇതാ നിങ്ങളുടെ ലക്ഷ്വറിയ്ക്കും പ്രായോഗികതയ്ക്കും ഇണങ്ങിയ ഒരു കോംപാക്ടായ ക്രോസ് ഓവര്‍ -ഫോക്‌സ്‌വാഗന്‍ ടിഗ്വാന്‍.

സിആര്‍വി, എക്‌സ്-ട്രെയ്ല്‍ എന്നിവയുമായാണ് ടിഗ്വാന്‍ മത്സരിക്കുന്നത്. ലക്ഷ്വറി ക്രോസ് ഓവറില്‍ ഒരു പടി മേലെയായിരിക്കണം ടിഗ്വാന്റെ സ്ഥാനമെന്ന് ഫോക്‌സ്‌വാഗന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഒരു പക്ഷെ ജീപ് കോംപസോ, ഹ്യൂണ്ടായി ടക്‌സനോ അല്‍പം വിലക്കുറവില്‍ ലഭിച്ചാല്‍ പോലും ടിഗ്വാന്റെയത്രയും യൂറോപ്യന്‍ ഫ്‌ളെയര്‍ ഈ കാറുകള്‍ക്കുണ്ടാവില്ല. ഫോക്‌സ്‌വാഗന്‍ വാഹനങ്ങളുടെ പ്രത്യേകതയായ യോഗ്യമായ സ്റ്റൈലിങ്ങും പക്വതയും ഈ കാറിനുമുണ്ട്. മുന്‍ഭാഗം അല്‍പം താഴ്ന്നിട്ടാണെങ്കിലും മൊത്തത്തില്‍ വളരെ നല്ല അനുപാതത്തിലാണ് കാറിന്റെ ഡിസൈന്‍. എല്‍ഇഡി ഹെഡ്‌ലാമ്പും ഗ്രില്ലും മികച്ചതാണ്. രണ്ട് സ്റ്റെപ്പുള്ള ബമ്പറാണ് മറ്റൊരു സവിശേഷത. ഔഡിയുടേതുപോലെ കടഞ്ഞെടുത്ത ഷോള്‍ഡര്‍ ലൈന്‍ കാറിന് നല്ല വ്യക്തിത്വം നല്‍കുന്ന ഘടകമാണ്. പിന്നില്‍ ത്രീഡിയോടു കൂടിയ എല്‍ഇഡി ടെയില്‍ ലാമ്പുകളാണ്. അത് ഷോള്‍ഡര്‍ ലൈനില്‍ നിന്നും നീളുന്നു. ചതുരാകൃതിയിലുള്ള ഒരു ബൂട്ട് ലിഡിലാണ് ഇത് അവസാനിക്കുന്നത്.

ഇതിന്റെ ഇന്റീരിയര്‍ പെട്ടെന്ന് മനസ്സിലാക്കാന്‍ പ്രയാസമാണ്. ഒറ്റനോട്ടത്തില്‍ പ്രായോഗികതയില്‍ ഊന്നിയുള്ള ചാരനിറമുള്ള പ്ലാസ്റ്റിക് ഇന്റീരിയര്‍ എന്നേ തോന്നൂ. ദീര്‍ഘായുസ്സുള്ള പദാര്‍ത്ഥമാണ് ഉപയോഗിച്ചിരിക്കുന്നത്. വലിപ്പം കൂടിയ ടച്ച് സ്‌ക്രീന്‍ മികച്ചതാണ്. അതില്‍ ആപ്പിള്‍ കാര്‍ പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും ഉണ്ട്. എല്ലാ ആവശ്യങ്ങള്‍ക്കും ഇടം ഒഴിച്ചിട്ടിട്ടുണ്ട്. നിങ്ങളുടെ അത്യാവശ്യ സാമഗ്രികളെല്ലാം പോറലേല്‍ക്കാതെ ഇരിക്കാനുള്ള സംവിധാനം ഉള്ളിലുണ്ട്. ഡോറിനോട് ചേര്‍ന്ന് വാട്ടര്‍ ബോട്ടില്‍ സൂക്ഷിക്കാനുള്ള ഇടമുണ്ട്. എസിയ്ക്ക് മുകളില്‍ നല്ല സ്റ്റോറേജ് ഇടം ഉണ്ട്. മുന്‍സീറ്റിനടിയിലും ഹെഡ് ലാമ്പിന് താഴെയും നടുവിലെ ആം റെസ്റ്റിനുതാഴെയും എല്ലാം ഇടങ്ങള്‍ അത്യാവശ്യകാര്യങ്ങള്‍ക്കായി കരുതിവെച്ചിരിക്കുന്നു. മൂന്ന് മേഖലകളോട് കൂടിയ കാലാവസ്ഥാനിയന്ത്രണ സംവിധാനം ഉണ്ട്. ഇതില്‍ ഓരോന്ന് മുന്‍സീറ്റുകള്‍ക്കും ബാക്കി പിന്‍സീറ്റിനുമായി വീതിച്ചിരിക്കുന്നു. മുന്നിലെ സീറ്റിന്റെ ഉയരം നിയന്ത്രിക്കാനുള്ള സംവിധാനം ഉണ്ട്. പിന്‍സീറ്റിന് നല്ല ലെഗ് റൂമും ഹെഡ് റൂമും ഉണ്ട്. സുഖകരമായി കാല്‍ കയറ്റിവെച്ചിരിക്കാനുള്ള സംവിധാനം ഉണ്ട്. ബൂട്ട് സ്‌പേസ് കൂട്ടാനും കുറയ്ക്കാനുമുള്ള സംവിധാനം ഉണ്ട്. സുഖസൗകര്യങ്ങള്‍ക്ക് യാതൊരു കുറവുമില്ല. കീ കൂടാതെ അകത്ത് കടക്കാനും പുഷ് ബട്ടണ്‍ ഉപയോഗിച്ച് വണ്ടി സ്റ്റാര്‍ട്ടാക്കാനും സംവിധാനമുണ്ട്. ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, ഓട്ടോ ഹോള്‍ഡ്, ഹീറ്റഡ് സീറ്റുകള്‍, ഹീറ്റഡ് മിറര്‍, ബൂട്ട് തുറക്കാനും അടയ്ക്കാനും ഓട്ടോമാറ്റിക് സംവിധാനം, ചുറ്റുപാടുമുള്ള ദൃശ്യം ആസ്വദിക്കാവുന്ന സണ്‍റൂഫ് സംവിധാനം, ക്രൂസ് കണ്‍ട്രോള്‍ സംവിധാനം, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളും വൈപ്പറുകളും, ആറ് എയര്‍ ബാഗുകള്‍, എബിഎസ്, ഇഎസ് സി എന്നീ സംവിധാനങ്ങള്‍ എല്ലാം ടിഗ്വാനില്‍ ഉണ്ട്.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.