കഴുത്തിലെ വേദന കൂടുമ്പോള്‍…

കഴുത്തിലെ വേദന കൂടുമ്പോള്‍…

neck-pain-square-2ഇന്നത്തെ ജീവിതശൈലിയുണ്ടായ മാറ്റമാണ് പുതിയ തലമുറയ്ക്കിടയില്‍ കഴുത്തിലെ വേദന കൂടുന്നതിന് കാരണമായിരിക്കുന്നത്. വ്യായാമരഹിത ജീവിതശൈലിയും തെറ്റായ രീതിയിലുള്ള ഇരുത്തവുമാണ് ഇതിന് പിന്നില്‍. മൊബൈലും ലാപ്‌ടോപും മറ്റ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കാനായി മണിക്കൂറുകളോളം കുനിഞ്ഞിരിക്കേണ്ടിവരുന്നത് നിങ്ങളുടെ കഴുത്തിലെ മാംസപേശികള്‍ക്ക് സമ്മര്‍ദ്ദം നല്‍കുന്നു. ഇത് ക്രമേണ പേശീസങ്കോചത്തിന് കാരണമാവുകയും നട്ടെല്ലിന് അമിതമായ സമ്മര്‍ദ്ദം നല്‍കുകയും ചെയ്യുന്നു. തുടര്‍ച്ചയായി ഇങ്ങനെ സംഭവിക്കുന്നത് നട്ടെല്ലിന്റെ തേയ്മാനത്തിന് കാരണമാകുന്നു. അതുപോലെ ദീര്‍ഘനേരെ വാഹനം ഓടിക്കുന്നവരിലും മൃദുലമായ സ്‌പോഞ്ച് കിടക്കയിലോ ഓടുന്ന വാഹനത്തിലോ ഉയരം കൂടിയ തലയിണ ഉപയോഗിച്ചോ ഇരുന്നോ ഉറങ്ങുന്നവര്‍ക്കും ഇതേ പ്രശ്‌നം ഉണ്ടാകാറുണ്ട്. ഉദാസീനമായ ജീവിതശൈലി മൂലം കഴുത്തിലെ മാംസപേശി ദുര്‍ബലമാവുകയും അത് നട്ടെല്ലില്‍ സമ്മര്‍ദ്ദമുണ്ടാക്കുകയും ചെയ്യുന്നു.

കംപ്യൂട്ടറിനു മുന്നില്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നവര്‍, ദീര്‍ഘദൂരം വണ്ടിയോടിക്കേണ്ടിവരുന്ന ഡ്രൈവര്‍മാര്‍, ശരീരംകൊണ്ട് അധ്വാനിക്കുന്നവര്‍, കെട്ടിടത്തൊഴിലാളികള്‍, തലയില്‍ ഭാരം ചുമക്കുന്നവര്‍, പൊലീസുകാര്‍, സെക്യൂരിറ്റി ജീവനക്കാര്‍, വെയ്റ്റ്‌ലിഫ്റ്റര്‍മാര്‍, ദന്തഡോക്ടര്‍മാര്‍, സര്‍ജന്മാര്‍ എന്നിവര്‍ക്കിടയിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്.

ജീവിതശൈലിയും ശീലവും മാറ്റിയാല്‍

നേരെ നിവര്‍ന്നുനില്‍ക്കാന്‍ പാകത്തില്‍ രൂപപ്പെടുത്തിയ ഒന്നാണ് മനുഷ്യശരീരം. അതുകൊണ്ട് തന്നെ നിവര്‍ന്നുനില്‍ക്കുന്നതാണ് ആരോഗ്യകരമായ അവസ്ഥ. ഉറപ്പുള്ള കിടക്കയില്‍ ചെറിയ തലയിണ ഉപയോഗിച്ച് മലര്‍ന്ന് നീണ്ട് നിവര്‍ന്ന് കിടന്നുറങ്ങുന്നതാണ് ആരോഗ്യകരമായ ഉറക്കം. ഇരുന്ന് കൊണ്ട് ഉറങ്ങരുത്. യാത്ര ചെയ്യുമ്പോഴും ഉറങ്ങുന്നത് നന്നല്ല. നമ്മള്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകള്‍ കണ്ണിന്റെ നേരെ ഇരിക്കുന്നവിധം സജ്ജീകരിക്കണം. കമ്പ്യൂട്ടറില്‍ ജോലി ചെയ്യുമ്പോള്‍ ഇടയ്ക്കിടെ തല വശങ്ങളിലേക്കും മുകളില്‍ നിന്നും താഴേക്കും ചലിപ്പിക്കാന്‍ മറക്കരുത്. കഴുത്തിലെ മാംസപേശികളെ ബലപ്പെടുത്തുന്ന വ്യായാമം ചെയ്യണം. ആവശ്യമെങ്കില്‍ ഭാരം പൊക്കാം. പക്ഷെ രണ്ട് കയ്യിലെയും ഭാരം തുല്ല്യമായിരിക്കാന്‍ ശ്രദ്ധിക്കണം. വേച്ചുവേച്ചുകൊണ്ട് ഭാരം പൊക്കാന്‍ ശ്രമിക്കുന്നത് ഒഴിവാക്കണം. തലയില്‍ ഭാരമെടുക്കുന്നത് കഴിവതും ഒഴിവാക്കണം.

രോഗശുശ്രൂഷയ്ക്ക് ഒറ്റമൂലി
കൃത്യമായ കാരണങ്ങള്‍ കണ്ടെത്തി അത് ഒഴിവാക്കുന്നതാണ് പ്രധാനം. വേദന രൂക്ഷമാവുമ്പോള്‍ നല്ലതുപോലെ വിശ്രമിക്കണം. പ്രാദേശികമായി ലഭിക്കുന്ന മരുന്നുകള്‍ പലപ്പോഴും ഫലപ്രദമാണ്. വേദന ഒഴിവാക്കാന്‍ മസിലുകളുടെ പിരിമുറുക്കം കുറയ്ക്കുന്നതും ചെറിയ വേദനാസംഹാരികളും കഴിക്കുന്നത് നല്ലതാണ്. ചൂട് പിടിക്കല്‍, അമര്‍ത്തിയുള്ള ഉഴിച്ചില്‍, ഫിസിയോതെറപ്പി, അള്‍ട്രാസൗണ്ട് ഉപയോഗിച്ചുള്ള ചൂടുപിടുത്തം എന്നിവ ഗുണം ചെയ്യും. കൈകളിലും വിരലുകളിലും വാതസംബന്ധമായ ലക്ഷണം കണ്ടാല്‍ പ്രത്യേക മരുന്നുകള്‍ കഴിക്കണം. വേദന കുറയുമ്പോള്‍ ശരിയായ വ്യായാമം, യോഗ എന്നിവ പതിവാക്കാന്‍ ശ്രദ്ധിക്കണം. എളുപ്പമായ വഴികള്‍ ഉപയോഗിച്ചുള്ള ചികിത്സകള്‍ക്ക് ഫലമില്ലാതെ ൃവീണ്ടും കഴുത്ത് വേദന തുടരുന്നുവെങ്കില്‍ കുറെക്കൂടി ഗൗരവമായ ചികിത്സ കണക്കിലെടുക്കണം. കൃത്യമായ കാരണം കണ്ടെത്താതെ ചികിത്സ നിശ്ചയിക്കുന്ന ബദല്‍ ചികിത്സാസമ്പ്രദായങ്ങള്‍ ഫലപ്രദമല്ലെന്ന് മാത്രമല്ല, ദോഷഫലങ്ങള്‍ ഉണ്ടാക്കും. ഡിസ്‌ക് തെറ്റല്‍, മരുന്ന് കൊണ്ട് സുഖപ്പെടുത്താന്‍ കഴിയാത്ത ഗുരുതരമായ തേയ്മാനം എന്നിവയ്ക്ക് ശസ്ത്രക്രിയയാണ് ഫലപ്രദമായ മാര്‍ഗ്ഗം.

 

Photo Courtesy : Google / Images may be subjected to copyright

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.