ലാവ്‌ലിന്‍ കേസ് ഉയര്‍ത്തിക്കാട്ടി സി.പി.എമ്മിനെ വേട്ടയാടിയവര്‍ നിരാശരായെന്ന് മുഖ്യമന്ത്രി

ലാവ്‌ലിന്‍ കേസ് ഉയര്‍ത്തിക്കാട്ടി സി.പി.എമ്മിനെ വേട്ടയാടിയവര്‍ നിരാശരായെന്ന് മുഖ്യമന്ത്രി

pinarayi-vijayan-photo-12തിരുവനന്തപുരം: ലാവ്‌ലിന്‍ കേസ് ഉയര്‍ത്തിക്കാട്ടി സി.പി.എമ്മിനെ വേട്ടയാടിയവര്‍ നിരാശരായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്നെ കേസില്‍ പെടുത്താന്‍ രാഷ്ട്രീയ എതിരാളികള്‍ സി.ബി.ഐയില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ഇവര്‍ക്ക് വഴങ്ങിയാണ് സി.ബി.ഐ പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും സത്യം തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കോടതി വിധി കൂടുതല്‍ ഊര്‍ജ്ജം പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലാവ്‌ലിന്‍ കേസില്‍ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പിണറായിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും അദ്ദേഹം ലാവ്‌ലിന്‍ കേസില്‍ നിന്ന് സാമ്പത്തിനേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. അന്നത്തെ കെ.എസ്.ഇ.ബി ചെയര്‍മാനും ഉദ്യോഗസ്ഥരും മാത്രമാണ് കേസില്‍ കുറ്റക്കാരെന്നും ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് പലര്‍ക്കും രാഷ്ട്രീയലക്ഷ്യമുണ്ടെന്നും കോടതി കണ്ടെത്തി.
ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റിവിമുക്തരാക്കിയ തിരുവനന്തപുരം സിബിഐ കോടതിയുടെ വിധി ഹൈക്കോടതി ശരിവെക്കുകയായിരുന്നു ചീഫ് ജസ്റ്റീസ് പി. ഉബൈദ് അധ്യക്ഷനായ ബഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

Photo Courtesy : Google / Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.