മിക്‌സഡ് വെജിറ്റബിള്‍ കറി

മിക്‌സഡ് വെജിറ്റബിള്‍ കറി

 

butternut-squash-chana-masala-4ആവശ്യമുള്ള സാധനങ്ങള്‍
ഉരുളക്കിഴങ്ങ് 1 (ചതുരത്തില്‍ അരിഞ്ഞത്)
ക്യാരറ്റ് 1 (ചതുരത്തില്‍ അരിഞ്ഞത്)
ബീന്‍സ് 5 (ചെറിയ കഷണങ്ങളാക്കി നീളത്തില്‍ അരിഞ്ഞത്)
സവാള 1 (നീളത്തില്‍ അരിഞ്ഞത്)
കടല അരക്കപ്പ്
പച്ചമുളക് 5(നെടുവേ പിളര്‍ന്നത്)
ഇഞ്ചി ഒരു ചെറിയ കഷണം(ചതച്ചത്)
വെളുത്തുളളി നാല് അല്ലി(ചതച്ചത്)
മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍
മല്ലിപ്പൊടി രണ്ട് ടീസ്പൂണ്‍
ഗരംമസാല ഒരു ടീസ്പൂണ്‍
തേങ്ങാപാല്‍ ഒരു കപ്പ്
എണ്ണ ആവശ്യത്തിന്
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
കടല അല്‍പ്പം ഉപ്പുചേര്‍ത്ത് വേവിച്ചുവയ്ക്കുക. പച്ചക്കറികള്‍ ഉപ്പും വെളളവും ചേര്‍ത്ത് വേവിച്ചശേഷം ഇതിലേക്ക് കടല ചേര്‍ക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് സവാളയും പച്ചമുളകും വഴറ്റുക. ഇതിലേക്ക് വെളുത്തുള്ളിയും ഇഞ്ചിയും ചേര്‍ത്ത് ഒന്നുകൂടി വഴറ്റുക. ശേഷം ഗരംമസാലയും മഞ്ഞള്‍പ്പൊടിയും കൂടി ചേര്‍ത്ത് വഴറ്റിയെടുത്ത ശേഷം അരച്ചെടുക്കാം. അരപ്പ് പച്ചക്കറിയിലേക്കൊഴിച്ച് ഇളക്കി യോജിപ്പിച്ച് കറി കുറുകിത്തുടങ്ങുമ്പോള്‍ ഇറക്കിവയ്ക്കാം.

 

Photo Courtesy : Google / Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.