നടിയെ ആക്രമിച്ച കേസ്: ദിലീപിന് ജാമ്യമില്ല
അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ സിനിമാതാരം ദിലീപിന് ജാമ്യമില്ല. പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. ഇത് നാലാംതവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ നിരസിക്കപ്പെടുന്നത്. നേരത്തെ രണ്ടുതവണ ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ശനിയാഴ്ചയാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായത്. കേസിലെ മുക്യപ്രതി പള്‍സര്‍ സുനിയുമായി ദിലീപ് ഗൂഢാലോചന നടത്തിയതിന് വ്യക്തമായ തെളിവുകളുണ്ടെന്നും ദിലീപ് പുറത്തിറങ്ങിയാല്‍ പല പ്രധാന തെളിവുകളും നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
Photo Courtesy : Google/ Images may be subjected to copyright

