മഞ്ഞ ജിലേബി
ആവശ്യമുള്ള സാധനങ്ങള്‍
മൈദ – 100 ഗ്രാം
കോണ്‍ഫ്ളോര്‍- 30 ഗ്രാം
തൈര് – 1 കപ്പ്
മഞ്ഞകളര്‍- കുറച്ച്
ചൂടാക്കിയ എണ്ണ- 1 ടേബിള്‍ സ്പൂണ്‍
പഞ്ചസാര – 1 കപ്പ്
എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ബൗളില്‍ തൈരും കോണ്‍ഫ്ളോറും മഞ്ഞ കളറും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ചൂടായ എണ്ണ കൂടിചേര്‍ത്ത് നന്നായി അടിച്ച് യോജിപ്പിക്കുക. തയ്യാറാക്കിയ ഈ കൂട്ട് ഒരു ദിവസം മൂടി സൂക്ഷിക്കുക. 24 മണിക്കൂറിനുശേഷം ഈ മാവ് കൈ കൊണ്ട് വീണ്ടും നന്നായി ഇളക്കിയെടുക്കുക. ശേഷം ഇതൊരു സിപ് ലോക്ക് കവറിലേക്കൊഴിക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി അതിലേക്ക് സിപ് ലോക്ക് കവറില്‍ നിന്നും ജിലേബിയുടെ രൂപത്തില്‍ മാവ് ചുറ്റിച്ചൊഴിക്കുക. തീ കുറച്ച് വച്ച് വറുത്തെടുക്കുക. പഞ്ചസാരയില്‍ കുറച്ച് വെള്ളം ചേര്‍ത്ത് തിളപ്പിച്ച് പഞ്ചസാര പാനി തയാറാക്കുക. (നൂല് പരുവത്തിലാകുന്നതാണ് പാകം). വറുത്ത് കോരിയ ജിലേബി അല്‍പ്പസമയം പഞ്ചസാര പാനിയിലേക്കിട്ട് മധുരം പിടിച്ചുകഴിയുമ്പോള്‍ എടുത്തുമാറ്റി വിളമ്പാവുന്നതാണ്.
Photo Courtesy : Google/ images are subject to copyright