പ്രകൃതിദത്ത സൗന്ദര്യം സ്വന്തമാക്കാം
ഇനി സൗന്ദര്യത്തിനായി കെമിക്കല് ഉല്പന്നങ്ങളെ ആശ്രയിക്കണ്ട… ഇതാ സൗന്ദര്യത്തിനായി ചില പ്രകൃതിദത്തവഴികള്..
മുന്തിരി
ചര്മ്മം വല്ലാതെ ക്ഷീണിതമായി തോന്നുന്നുണ്ടോ? മുന്തിരിനീര് മുഖത്തും ശരീരത്തിലും തേച്ചുപിടിപ്പിച്ച ശേഷം അരമണിക്കൂറിനുശേഷം കഴുകിക്കളയാം. ഇതിലെ പ്രകൃതിദത്ത അമ്ലം മൃതകോശങ്ങള് നീക്കം ചെയ്ത് ചര്മ്മത്തിന് ഉന്മേഷം പകരും.
തേന്
വരണ്ടുണങ്ങിയ ചുണ്ടുകള് എന്നും സുന്ദരിമാര്ക്ക് തലവേദനയാണ്. ഇതില് നിന്ന് രക്ഷ നേടാന് തേനും പഞ്ചസാരയും കറുവപ്പട്ടയും ചേര്ന്ന മിശ്രിതം ചുണ്ടില് പുരട്ടാം. പഞ്ചസാരയും തേനും വരണ്ട ചര്മ്മത്തെ അകറ്റുകയും കറുവപ്പട്ട രക്തയോട്ടത്തെ സഹായിക്കുകയും ചെയ്യുന്നു.
മഞ്ഞള്
ചര്മ്മം സുന്ദരമാവാന് മഞ്ഞളും തൈരും ചേര്ന്ന മിശ്രിതം പുരട്ടാം. ഇത് ചര്മ്മത്തിലെ കറുത്ത പാടുകളും ചുളിവുകളും അകറ്റി ആകര്ഷകമായ സൗന്ദര്യം പ്രദാനം ചെയ്യുന്നു.
ഗ്രീന് ടീ
ഉറക്കച്ചടവുള്ള ഉന്മേഷമില്ലാത്ത കണ്ണുകള്ക്ക് ഉത്തമ പരിഹാരമാണ് ഗ്രീന് ടീ. തണുത്ത ഗ്രീന് ടീ ബാഗുകള് കണ്ണിനു മുകളില് വെച്ച് 15 മിനിറ്റിനുശേഷം ശുദ്ധ ജലത്തില് കഴുകാം. കുക്കുംബര് കഷണങ്ങളും ഗ്രീന് ടീ ബാഗിനു പകരം ഉപയോഗിക്കാം.
തേങ്ങാപ്പാല്
മുടിയുടെ തിളക്കം വീണ്ടെടുക്കാന് തേങ്ങാപ്പാലും മുട്ടയും ഒലിവ് ാേയിലും യോജിപ്പിച്ച് പേസ്റ്റ് തയ്യാറാക്കാം. ഇത് മുടിയില് മസാജ് ചെയ്ത ശേഷം അരമണിക്കൂര് കഴിഞ്ഞ് കഴുകിക്കളയാം.
വെളിച്ചെണ്ണ
കട്ടിയുള്ള കണ്പീലികള് സ്വന്തമാക്കാന് വെളിച്ചെണ്ണയും ആവണക്കെണ്ണയും വിറ്റാമിന് ഇ ഓയിലും സമം ചേര്ത്ത് പതിവായി രാത്രിയില് കണ്പീലിയില് പുരട്ടാം. ഇത് കണ്പീലികള് സുന്ദരമാക്കും.
Photo Courtesy : Google / Images may be subjected to copyright

