യു.ഡി.എഫ് ഹര്‍ത്താല്‍: കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറ്

യു.ഡി.എഫ് ഹര്‍ത്താല്‍: കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറ്

 

M_Id_440358_Hartalതിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഭാഗികമായി സര്‍വ്വീസ് നടത്തിയെങ്കിലും ചിലയിടങ്ങളില്‍ ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരം, പാലക്കാട്, എറണാകുളം, കൊല്ലം, തൃശ്ശൂര്‍ എന്നിവിടങ്ങളിലാണ് ബസുകള്‍ക്ക് നേരെ ആക്രമണം നടത്തിയത്. പോലീസ് സുരക്ഷയോടെയാണ് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നടത്തുന്നത്. ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്ന് യു.ഡി.എഫ് അറിയിച്ചിരുന്നുവെങ്കിലും പരക്കെ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അക്രമസംഭവങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ജനങ്ങള്‍ക്ക് എല്ലാ വിധ സംരക്ഷണവും നല്‍കുമെന്നും വാഹനഗതാഗതം തടസ്സപ്പെടുത്തുകയോ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.