ശ്രീശാന്തിന് വീണ്ടും ആജീവനാന്തവിലക്ക്
കൊച്ചി: ഐ.പി.എല് ഒത്തുകളി വിവാദത്തില് ഇന്ത്യന് ക്രിക്കറ്റ് താരം ശ്രീശാന്തിന് വീണ്ടും ആജീവനാന്തവിലക്ക്. ഹൈക്കോടതി ഡിവിഷന് ബഞ്ചാണ് ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്പ്പെടുത്തിയത്. നേരത്തെ വിലക്ക് നീക്കിയ സിംഗിള് ബഞ്ച് വിധി ഡിവിഷന് ബഞ്ച് റദ്ദാക്കുകയായിരുന്നു. ബിസിസിഐയുടെ അപ്പീലിന്മേലാണ് പുതിയ വിധി. 2013 ഐ.പി.എല് വാതുവെപ്പ് കേസിനെ തുടര്ന്ന് ശ്രീശാന്തിന് വിലക്ക് ഏര്പ്പെടുത്തിയിരുന്നെങ്കിലും 2015ല് ഡല്ഹി ഹൈക്കോടതി താരത്തെ വെറുതെ വിട്ടിരുന്നു.
Photo courtesy : Google /images may be subject to copyright

