ചെമ്മീന് റോസ്റ്റ്
ചേരുവകള്
ചെമ്മീന് ഇടത്തരം – ഒരു കിലോ
മുളകുപൊടി – മൂന്നു ടീസ്പൂണ്
മഞ്ഞള്പൊടി – ഒരു ടീസ്പൂണ്
ഇഞ്ചി, വെളുത്തുള്ളി അരച്ചത് – അഞ്ച് ടീസ്പൂണ്
കടുക് -ഒരു ടീസ്പൂണ്
ഉലുവ – അര ടീസ്പൂണ്
ജീരകം – ഒരു ടീസ്പൂണ്
തക്കാളി – ഒരെണ്ണം, വലുത്
വിനാഗിരി – രണ്ട് ടീസ്പൂണ്
വെളിച്ചെണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ചെമ്മീനില് ഒരു സ്പൂണ് മുളകുപൊടി, അല്പം മഞ്ഞള്പൊടി,ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ്,ഉപ്പ് എന്നിവ ചേര്ത്ത് അരമണിക്കൂര് വക്കുക. അതിനുശേഷം ചീനചട്ടിയില് എണ്ണ ഒഴിച്ച് ചെമ്മീന് ഫ്രൈ ചെയ്തെടുക്കുക. അഞ്ചു മിനിറ്റ് മാത്രമാണ് ചെമ്മീന് വേവാന് വേണ്ട സമയം. അധികം വെന്താല് സ്വാഭാവികമായ രുചി നഷ്ടപ്പെടും. മുകളില് പറഞ്ഞവയില് വിനാഗിരിയും എണ്ണയും ഒഴിവാക്കി ബാക്കിയുള്ളവ നന്നായി അരച്ച് ചെമ്മീന് ഫ്രൈ ചെയ്ത എണ്ണയില് നല്ലവണ്ണം മുപ്പിക്കുക.
മസാലയുടെ നിറം മാറി വരുമ്പോള് ഉപ്പ് ചേര്ത്ത് വീണ്ടും ഫ്രൈ ആക്കുക. അതിലേക്ക് ചെമ്മീന് ഇടുക. നന്നായി ഇളക്കി യോജിപ്പിക്കുക. വാങ്ങുന്നതിനു മുന്പ് വിനാഗിരി ചേര്ത്ത് ഇളക്കുക. തണുക്കുമ്പോള് കുപ്പിയിലാക്കി സൂക്ഷിക്കുക. രണ്ടാഴ്ചയിലേറെ കേടുകൂടാതിരിക്കുന്നതാണ് ഈ റോസ്റ്റ്.
Photo Courtesy : Google/ images are subject to copyright

