കലാഭവന്‍ അബി അന്തരിച്ചു

കൊച്ചി: ചലച്ചിത്ര നടനും മിമിക്രി താരവുമായിരുന്ന കലാഭവന്‍ അബി(52) അന്തരിച്ചു. രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കുറയുന്ന അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുവാറ്റുപുഴ സ്വദേശിയായിരുന്ന ഹബീബ് അഹമ്മദ് എന്ന അബി മിമിക്രിയിലൂടെയാണ് തന്റെ കലാജീവിതം ആരംഭിച്ചത്. ആമിനത്താത്ത എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ അദ്ദേഹം ഒട്ടനവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മഴവില്‍ കൂടാരം, സൈന്യം, രസികന്‍, ഹാപ്പി വെഡ്ഡിങ്ങ്, അനിയത്തിപ്രാവ്, മിമിക്‌സ് ആക്ഷന്‍ 500 എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. ഭാര്യ സുനില. മക്കള്‍: യുവതാരം ഷെയ്ന്‍ നിഗം, അഹാന, അലീന.
Photo Courtesy : Google/ images are subject to copyright

