ഒടുവില്‍ ചാണ്ടിയുടെ രാജി
തിരുവനന്തപുരം: അഭ്യൂഹങ്ങള്‍ക്കും വിവാദ നാടകങ്ങള്‍ക്കും അന്ത്യം കുറിച്ച് തോമസ് ചാണ്ടി ഒടുവില്‍ രാജി വച്ചു. കുട്ടനാട് മാര്‍ത്താണ്ഡം കായലിലെ ഭൂമിയില്‍ മന്ത്രി തോമസ് ചാണ്ടിയുടെ ടൂറിസം കമ്പനി മണ്ണിട്ട് നികത്തിയതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളാണ് മന്ത്രിയുടെ രാജിയിലേക്ക് വഴി വച്ചത് . നേരത്തെ ഹണി ട്രാപ്പില്‍ കുടുങ്ങി മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന് രാജി വച്ചതോടെയാണ് ചാണ്ടി മന്ത്രിയായത്. എന്നാല്‍ മന്ത്രിയായി എട്ട് മാസം പോലും തികയും മുന്‍പേയാണ് ചാണ്ടിയുടെ രാജി.
എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരനാണ് മന്ത്രിയുടെ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്. ഉച്ചക്ക് രണ്ടിനു ചേരുന്ന വാര്‍ത്താ സമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കാമെന്ന് പീതാംബരന് മുഖ്യമന്ത്രയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു.
Photo Courtesy : Google/ images are subject to copyright