മണപ്പുറം മിസ് ഏഷ്യ 2017

മണപ്പുറം മിസ് ഏഷ്യ 2017

_K8A0571ഏഷ്യയിലെയും യൂറേഷ്യയിലെയും ഏറ്റവും സൗന്ദര്യവും കഴിവുമുള്ള യുവതികളെ കണ്ടെത്താനായി അജിത് രവി നടത്തുന്ന അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ മിസ് ഏഷ്യ നവംബര്‍ 21ന് നടക്കും. കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകുന്നേരം 6.00ന് ആരംഭിക്കുന്ന മത്സരത്തില്‍ ഏഷ്യയിലെയും യൂറേഷ്യയിലെയും വിവിധ രാജ്യങ്ങളില്‍ നിന്നായി 21 സുന്ദരിമാര്‍ പങ്കെടുക്കും. ഏഷ്യയിലെയും യൂറേഷ്യയിലെയും യുവത്വങ്ങളുടെ സൗന്ദര്യവും കഴിവും ആത്മവിശ്വാസവും അളക്കാനായി പെഗാസസ് നടത്തുന്ന മിസ് ഏഷ്യ 2017ന്റെ മുഖ്യപ്രായോജകര്‍ മണപ്പുറം ഫിനാന്‍സാണ്. സെറ, ഡിക്യു വാച്ചസ്, ടി-ഷൈന്‍, യുണീക് ടൈംസ് മാഗസിന്‍ എന്നിവരാണ് മിസ് ഏഷ്യ 2017ന്റെ പവേര്‍ഡ് ബൈ പാര്‍ട്ണേഴ്സ്. പെഗാസസ് ചെയര്‍മാന്‍ അജിത് രവിയാണ് ഇവന്റ് ഡയറക്ടര്‍.
മിസ് ക്വീന്‍ ഓഫ് ഇന്ത്യ ജേതാവ് ആകാന്‍ക്ഷ മിശ്രയാണ് മൂന്നാമത് മിസ് ഏഷ്യ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ബംഗ്ലാദേശ്, ബഷ്‌കോര്‍ടോസ്ഥാന്‍, ഭൂട്ടാന്‍, ചൈന, ഇന്തോനേഷ്യ, ജപ്പാന്‍, കിര്‍ഗിസ്ഥാന്‍, മലേഷ്യ, മ്യാന്മര്‍, നേപ്പാള്‍, ഫിലിപ്പിന്‍സ്, റഷ്യ, സിംഗപ്പൂര്‍, സൗത്ത് കൊറിയ, ശ്രീലങ്ക, തജിക്കിസ്ഥാന്‍, ടട്ടര്‍സ്ഥാന്‍, ടിബറ്റ്, യുണൈറ്റഡ് കിങ്ഡം, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരും മിസ് ഏഷ്യ വേദിയില്‍ മാറ്റുരയ്ക്കും.

നാഷണല്‍ കോസ്റ്റ്യൂം, ബ്ലാക്ക് തീം റൗണ്ട്, വൈറ്റ് ഗൗണ്‍ എന്നിങ്ങനെ മൂന്ന് റൗണ്ടുകളുള്ള മത്സരത്തിന്റെ ഗ്രൂമിങ് സെക്ഷന്‍ നവംബര്‍ 14ന് കൊച്ചിയിലെ ഹോട്ടല്‍ ബ്യൂ മൗണ്ട് ദ ഫേണില്‍ ആരംഭിച്ചു. എലീന കാതറിന്‍ അമോണ്‍ ( മിസ് സൗത്ത് ഇന്ത്യ 2015), സമീര്‍ ഖാന്‍( ഫാഷന്‍ കൊറിയോഗ്രാഫര്‍), റെജി ഭാസ്‌കര്‍ (ഫാഷന്‍ ഫോട്ടോഗ്രാഫര്‍), ഡോ. ആശ ബിജു (സ്‌കിന്‍ എക്സ്പേര്‍ട്), സുദക്ഷണ തമ്പി (യോഗ ട്രെയിനര്‍), ഡോ. എല്‍ദോ കോശി (ദന്തിസ്റ്റ്), ജസീന ബക്കര്‍ (പേഴ്സണാലിറ്റി ട്രെയിനര്‍), വിപിന്‍ സേവ്യര്‍ (ഫിറ്റ്നസ് ട്രെയിനര്‍) എന്നിവരാണ് ഗ്രൂമിങ് സെക്ഷന് നേതൃത്വം നല്‍കുന്നത്. ഫാഷന്‍, സിനിമ, മോഡലിംഗ് രംഗത്ത് ദേശീയ അന്തര്‍ദേശീയ തലത്തില്‍ കഴിവ് തെളിയിച്ച പ്രമുഖ വ്യക്തികളാണ് ജഡ്ജിംഗ് പാനലില്‍ അണിനിരക്കുന്നത്.

മിസ് ഏഷ്യ വിജയികള്‍ക്കുള്ള സമ്മാനത്തുകയായ മൂന്ന് ലക്ഷം രൂപ നല്‍കുന്നത് മണപ്പുറം ഫിനാന്‍സാണ്. ഫസ്റ്റ് റണ്ണറപ്പിനുള്ള ഒന്നര ലക്ഷം രൂപ നല്‍കുന്നത് യുണീക് ടൈംസ് മാഗസിനും സെക്കന്റ് റണ്ണറപ്പിനുള്ള ഒരു ലക്ഷം രൂപ നല്‍കുന്നത് വാവ് ഫാക്ടറുമാണ്. പറക്കാട്ട് ജ്വല്ലേഴ്സ് രൂപകല്പന ചെയ്ത സുവര്‍ണ കിരീടമാണ് വിജയികളെ അണിയിക്കുന്നത്.

വിജയികള്‍ക്ക് പുറമെ മിസ് ബ്യൂട്ടിഫുള്‍ സ്മൈല്‍, മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍, മിസ് ബ്യൂട്ടിഫുള്‍ ഫേസ്, മിസ് ബ്യൂട്ടിഫുള്‍ ഐസ്, മിസ് ടാലന്റഡ്, മിസ് പേഴ്സണാലിറ്റി, മിസ് കാറ്റ് വാക്ക്, മിസ് ഫോട്ടോജനിക്, മിസ് വ്യൂവേഴ്സ് ചോയിസ്, മിസ് പെര്‍ഫക്ട് ടെന്‍, മിസ് കണ്‍ജീനിയാലിറ്റി, ബെസ്റ്റ് നാഷണല്‍ കോസ്റ്റ്യൂം, മിസ് സോഷ്യല്‍ മീഡിയ എന്നീ വിഭാഗങ്ങളിലും പുരസ്‌കാരങ്ങള്‍ നല്‍കും.
ശെരീര പ്രദര്‍ശനത്തിന് പ്രാധാന്യം നല്‍കുന്ന ബിക്കിനി റൗണ്ട് പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടാണ് പെഗാസസ് സൗന്ദര്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ബ്രെസ്റ്റ് കാന്‍സറിനെതിരായ ബോധവത്കരണമാണ് മത്സരത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മിസ് ഏഷ്യ വിജയിക്ക് നല്‍കുന്ന സമ്മാനത്തുകയുടെ തത്തുല്യമായ തുക നിര്‍ധനരായ രോഗികളുടെ ചികിത്സക്കായി 100 ലൈഫ് ചലഞ്ച് എന്ന പദ്ധതിയിലൂടെ നല്‍കുമെന്നും പെഗാസസ് സ്ഥാപകനും ചെയര്‍മാനുമായ അജിത് രവി അറിയിച്ചു.
ക്യൂബ് വാച്ചസ്, കല്‍പന ഇന്റര്‍നാഷണല്‍, ബ്യൂമൗണ്ട് ദ ഫേണ്‍, സീസ്റ്റോണ്‍ സ്മാര്‍ട്‌ഫോണ്‍സ്, വീകേവീ കാറ്ററേഴ്‌സ്, ത്രെക, പറക്കാട്ട് റിസോര്‍ട്സ്്, റിനൈ മെഡിസിറ്റി, ഫിറ്റ്‌നസ് ഫോര്‍ എവര്‍, സണ്ണി പെയിന്റ്്‌സ്, റിതി ജ്വല്ലറി, വാവ് ഫാക്ടര്‍, ഐശ്വര്യ അഡ്വര്‍ടൈസിംഗ്, സാറ മീഡിയ എന്നിവരാണ് മിസ് ഏഷ്യ 2017ന്റെ ഇവന്റ് പാര്‍ട്ണേഴ്സ്.
സന്‍സീദ ഹുസൈന്‍ മീം (ബംഗ്ലാദേശ്), റജീന മുഖമദിവ (ബഷ്‌കോര്‍ടോസ്ഥാന്‍), റജിറ്റ ഗുറുംഗ് (ഭൂട്ടാന്‍), ഹണി ടിയാന്‍ മി (ചൈന), ആകാന്‍ക്ഷ മിശ്ര (ഇന്ത്യ), ഇന്ദ ധ്വി സെപ്റ്റിയാനി (ഇന്തോനേഷ്യ), അയന ഹിരാക്കവ (ജപ്പാന്‍), ഐസമല്‍ ഒസ്‌മൊനോവ (കിര്‍ഗിസ്ഥാന്‍), വനേസ ക്രൂസ് (മലേഷ്യ), ഖും സേങ് നു ഓങ് (മ്യാ•ര്‍), ഉകുഷ ഗിരി (നേപ്പാള്‍), മേരി ഈവ് (ഫിലിപ്പിന്‍സ്), എലീന ഗരേവ (റഷ്യ), സ്ലാന്‍ വെന്‍ (സിംഗപ്പൂര്‍), ടയോംഗ് കിം (സൗത്ത് കൊറിയ), ബുദ്ധിക ഗായന്തി (ശ്രീലങ്ക), മൊഖിനൂര്‍ സമിരോവ (തജിക്കിസ്ഥാന്‍), ദിനാര ഖര്‍മറ്റുലിന (ടട്ടര്‍സ്ഥാന്‍), ടെന്‍സിങ് ഡിക്കി (ടിബറ്റ്), മദിഹ ഇഖ്ബാല്‍ (യുണൈറ്റഡ് കിങ്ഡം), ഹ്വിന്‍ ക്വിന്‍ ലിങ് (വിയറ്റ്‌നാം).

 

_MG_0931 _MG_0968 _MG_0997 _MG_1000 _MG_1006 _MG_0945

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.