കായല്‍ കയ്യേറ്റം: തോമസ് ചാണ്ടിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: കായല്‍ കൈയ്യേറ്റക്കേസില്‍ ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗതാഗതമന്ത്രി തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. റിപ്പോര്‍ട്ടില്‍ പിഴവുണ്ടെങ്കില്‍ ഹര്‍ജിക്കാരന് കളക്ടറെ സമീപിക്കാമെന്നും 15 ദിവസത്തിനുള്ളില്‍ കളക്ടര്‍ പരാതി കേള്‍ക്കണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്‍, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി തള്ളിയത്. അതേസമയം തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉചിതമായ തീരുമാനം തക്കസമയത്ത് എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.
Photo Courtesy: Google/images may be subject to copyright
