പ്രകൃതിസ്‌നേഹികളുടെ കൊക്കോസ് ദ്വീപുകള്‍

പ്രകൃതിസ്‌നേഹികളുടെ കൊക്കോസ് ദ്വീപുകള്‍

cocoz

സ്വര്‍ഗ്ഗത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നതെന്താണ്? ഭൂമിയില്‍ ജീവിക്കുന്ന ആര്‍ക്കും സ്വര്‍ഗ്ഗം എങ്ങിനെയെന്ന് വിവരിക്കാന്‍ കഴിയില്ല. പക്ഷെ നമ്മുടെ വന്യമായ ഭാവനയ്ക്ക് മനസ്സില്‍ പല അത്ഭുതചിത്രങ്ങളും വിരിയിക്കാന്‍ കഴിയും. മനോഹരമായ തടാകങ്ങള്‍, ആകര്‍ഷകമായ പൂക്കള്‍, അഴകാര്‍ന്ന ഹരിതാഭ, സ്ഫടികംപോലെ തിങ്ങളുന്ന ജലം, തൂവെള്ള കടല്‍ത്തീരം എന്നിങ്ങനെ പലതും ദൈവത്തിന്റെ സ്വര്‍ഗ്ഗത്തില്‍ നമ്മള്‍ ആഗ്രഹിച്ചുപോകും.

ഇപ്പോള്‍ മുകളില്‍ കേട്ട വിവരണം നിങ്ങള്‍ക്ക് ബോധിച്ചുവെങ്കില്‍, അതിനേക്കാള്‍ പതിന്മടങ്ങ് സൗന്ദര്യം കുടിയിരിക്കുന്ന ഒരിടത്തേക്ക് നിങ്ങളെ കൊണ്ടുപോകാം. ശ്രീലങ്കക്കും ആസ്ത്രല്യയ്ക്കും അരികുപറ്റി കിടക്കുന്ന കീലംഗ് ദ്വീപുകള്‍ എന്നുകൂടി അറിയപ്പെടുന്ന കൊക്കോസ് ദ്വീപുകളിലേക്ക് പോകൂ. ആസ്‌ത്രേല്യയുടെ കീഴിലെ പ്രദേശമായാണ് ഈ സ്വയംഭരണാധികാരമുള്ള പ്രദേശം കരുതപ്പെടുന്നത്. പവിഴപ്പുറ്റുകള്‍ നിറഞ്ഞ 27 ദ്വീപുകളാണ് ഇത്. ഇതില്‍ വെസ്റ്റ് ഐലന്റ്, ഹോം ഐലന്റ് എന്നീ രണ്ടുദ്വീപുകളില്‍ മാത്രമാണ് മനുഷ്യവാസമുള്ളത്. ആകെ 600 പേരാണ് അന്തേവാസികള്‍.

ജോണ്‍ ക്ലൂണീസ്-റോസ് കുടുംബമാണ് ഇവിടെ ആദ്യമായി കുടിയേറ്റക്കാരായെത്തിയത്. അവര്‍ ഈ ദ്വീപസമൂഹങ്ങളുടെ കുത്തകാധികാരം കാത്തുസൂക്ഷിച്ചു. പിന്നീട് ബ്രിട്ടീഷുകാരും ആസ്ത്രല്യയും ഈ ദ്വീപസമൂഹത്തെ കാല്‍ക്കീഴിലാക്കി. 1609ല്‍ വില്യം കീലിംഗ് ആണ് ഈ ദ്വീപസമൂഹം കണ്ടെത്തിയത്. സ്‌കോട്ട്‌ലാന്റുകാരായ കച്ചവടക്കാരായിരുന്നു ക്ലൂണിസ്-റോസ് കുടുംബം. അവര്‍ മലയക്കാരെ ഇവിടെ ജോലിക്കാരായി കൊണ്ടുവന്നു. ഇപ്പോള്‍ മലയക്കാരാണ് ഇവിടത്തെ ഭൂരിഭാഗം നിവാസികള്‍. കച്ചവടക്കാരുടെ കൊപ്രത്തോട്ടം കാത്തൂസൂക്ഷിക്കലായിരുന്നു മലയക്കാരുടെ ജോലി. ബ്രിട്ടീഷ് സര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്നതുവരെ ക്ലൂണീസ്-റോസ് കുടുംബം അരങ്ങ് വാണു. 1955ല്‍ ആസ്‌ത്രേല്യ അധികാരം ഏറ്റുവാങ്ങുമ്പോള്‍ ഈ പ്രദേശത്തെ ദ്വീപുകള്‍ പലതും സ്‌കോട്ട്‌ലാന്റുകാരായ കച്ചവടക്കാരുടെ കയ്യിലായിരുന്നു. എന്നാല്‍ ഈ കച്ചവടക്കുടുംബമോ, ആസ്‌ത്രേല്യയോ, ബ്രിട്ടീഷുകാരോ ഈ ദ്വീപുകളിലെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാനോ വിദ്യാഭ്യാസത്തിനോ ആരോഗ്യത്തിനോ പണം മുടക്കാന്‍ തയ്യാറില്ലായിരുന്നു. അതുകൊണ്ട് ഈ മേഖലകള്‍ ശുഷ്‌കമാണ്.

സുന്നി മുസ്ലിങ്ങളായ കൊക്കോസ് മലയക്കാരാണ് പ്രധാന അന്തേവാസികള്‍. മലായ് സംസ്‌കാരവും കൊളോണിയല്‍ സംസ്‌കാരവും ഇടകലര്‍ന്നതാണ് ഇവരുടെ സംസ്‌കാരം. സമ്പദ്ഘടന ദുര്‍ബലമായതിനാല്‍ പൊതുവേ ദരിദ്രമായ സാമൂഹ്യാന്തരീക്ഷമാണ്. എങ്കിലും തൊഴിലില്ലായ്മ കുറവാണ്. ടൂറിസം, കെട്ടിടനിര്‍മ്മാണം, പ്ലാന്റേഷന്‍ മേഖല എന്നിവിടങ്ങളിലേക്ക് ജീവനക്കാരെ ആവശ്യമാണ്.

വിദ്യാഭ്യാസമേഖലയും ആരോഗ്യരംഗവും പ്രാകൃതമായ അവസ്ഥയിലാണ്. ഉന്നതവിദ്യാഭ്യാസം നേടാന്‍ വികസിത ദ്വീപുകളിലേക്കോ സമീപരാജ്യങ്ങളിലേക്കോ പോകണം.

സ്വന്തമായ വിദേശനയമോ പ്രതിരോധനയമോ ഇല്ലാത്ത ഈ പ്രദേശം പക്ഷെ തന്ത്രപ്രധാനമായി സ്ഥിതിചെയ്യുന്നു. ഇന്ത്യന്‍ സമുദ്രത്തിനും തെക്കന്‍ ചൈനാക്കടലിനും ഇടയിലാണ് കൊക്കോസ് ദ്വീപുകളുടെ സ്ഥാനം.

cocosഒബാമ ഭരണകാലത്ത് ഇവിടെ ഒരു വ്യോമത്താവളം നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടായിരുന്നു. പക്ഷെ വാര്‍ത്ത അന്താരാഷ്ട്ര മാധ്യമരംഗത്ത് പാട്ടായതോടെ ശ്രമം ഉപേക്ഷിച്ചു.

സുന്ദരമായ കടല്‍ത്തീരങ്ങള്‍, തെങ്ങുകള്‍, പ്രകൃതിദത്തമായ പച്ചപ്പ് എന്നിവയുള്ള അനുഗ്രഹീത ദ്വീപമസൂഹമാണിത്. സഞ്ചാരികളെക്കാത്ത് ഒട്ടേറെ കൗതുകങ്ങള്‍ ഇവിടെകാത്തിരിക്കുന്നു.
വിനോദപരിപാടികള്‍ രണ്ട് രീതിയിലാണ് ഇവിടെയുള്ളത്. ഒരു വെള്ളത്തെ അടിസ്ഥാനമാക്കിയുള്ളത്. രണ്ടാമത്തേത് കരയെ അടിസ്ഥാനമാക്കിയത്. ഫിഷിംഗ്, സ്‌നോര്‍കലിംഗ്, കൈറ്റ് സര്‍ഫിംഗ്, സര്‍ഫിംഗ്, കയാകിംഗ് എന്നിവയാണ് ജലവിനോദങ്ങള്‍. ഗോള്‍ഫ്, പക്ഷിനിരീക്ഷണം എന്നിവയാണ് കരയിലെ വിനോദങ്ങള്‍.

മുന്‍കൂട്ടി തയ്യാറാക്കിയ ഒരു പരിപാടിയും ഇല്ലാതെ പ്രദേശം സന്ദര്‍ശിക്കലാണ് ഏറ്റവും നല്ല പദ്ധതി. ഓരോ പ്രദേശവും സവിശേഷമാണ്. ഇപ്പോള്‍ വിവാഹവേദിയെന്ന നിലയ്ക്കും ഇവിടം പ്രസിദ്ധമായിക്കൊണ്ടിരിക്കുന്നു. വന്‍നഗരങ്ങളോ ഷോപ്പിംഗ് കോംപ്ലക്‌സുകളോ ഇല്ല. ഇവിടെ ഇടത്തരം ചായക്കടകളും റസ്‌റ്റോറന്റുകളുമാണ് ഉള്ളത്. മലയ വിഭവങ്ങളും പാശ്ചാത്യവിഭവങ്ങളുമാണ് രുചിക്കാന്‍ ലഭിക്കുന്നത്. നൂഡില്‍സും അരിയും ചിക്കനും ബീഫും ആടും കടല്‍വിഭവങ്ങളും നിറഞ്ഞ മലയ വിഭവങ്ങള്‍ മികച്ചതാണ്.

ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ഇവിടം പ്രസിദ്ധം തന്നെ. പുതുവസ്തര ക്രിസ്മസ്-ഈസ്റ്റര്‍ ആഘോഷങ്ങള്‍ പ്രസിദ്ധം. വര്‍ഷം തോറും നടക്കുന്ന ലഗൂണ്‍ നീന്തലും രസകരമാണ്. ചുഴലിക്കാറ്റി കുപ്രസിദ്ധമാണ് ഇവിടം. അതിനാല്‍ ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെ ഇവിടേക്കുള്ള യാത്ര ഒഴിവാക്കണം.

പുലു കീലിംഗ് ദേശീയ പാര്‍ക്ക് സന്ദര്‍ശിക്കാന്‍ ഒരിക്കലും മറക്കരുത്. അതാണ് ഇവിടുത്തെ പ്രസിദ്ധ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്ന്. നിങ്ങള്‍ ഒരു സാഹസികപ്രിയനാണെങ്കില്‍ നിങ്ങളുടെ ആത്മാവ് സ്വാസ്ഥ്യം തേടുന്നുവെങ്കില്‍ ഈ ദ്വീപസമൂഹം ലാക്കാക്കി പറക്കാനൊരുങ്ങിക്കോളൂ.

 

Photo Courtesy : Google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.