ബി.ജെ.പി അധികാരമല്ല ലക്ഷ്യമിടുന്നതെന്ന് മോദി
അഹമ്മദാബാദ്: ഇന്ത്യയെ പുതിയ ഉയരങ്ങളില്‍ എത്തിക്കുന്നതിനു വേണ്ടിയാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി അധികാരമല്ല ലക്ഷ്യമിടുന്നതെന്നും മറിച്ച് 125 കോടി ഇന്ത്യക്കാര്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. താന്‍ ചായ വിറ്റിട്ടുണ്ടെന്നും എന്നാല്‍ രാജ്യത്തെ വിറ്റിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യം കൊള്ളയടിക്കപ്പെടാന്‍ അനുവദിക്കില്ലെന്നും ഗുജറാത്ത് തന്റെ ആത്മാവാണെന്നും ഭാരതം പരമാത്മാവാണെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ് ജാതി രാഷ്ട്രീയത്തിന്റെ വക്താക്കളായി മാറിയിരിക്കുകയാണെന്നും ഗുജറാത്ത് ഒരു കാലത്തും കോണ്‍ഗ്രസിനെ സ്വീകരിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു. ഗുജറാത്തിലെ ഭുജില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Photo Courtesy : Google/ images are subject to copyright
