സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് മുഖ്യമന്ത്രി

സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് മുഖ്യമന്ത്രി

 

pinarayiകണ്ണൂര്‍: സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് കുട്ടികളെ കാണാതാകുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്നും ഈ സാഹചര്യത്തില്‍ പോലീസ് കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിറകിലെ സംവിധാനങ്ങളെക്കുറിച്ച് ശക്തമായ അന്വേഷണം ആവശ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യ സമൂഹത്തിന് ഇണങ്ങുന്നതാവണമെന്നും പോലീസിന്റെ പ്രാദേശിക നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓരോ പ്രദേശത്തും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും കലാപങ്ങളും മുന്‍കൂട്ടി കണ്ടെത്തി ഇല്ലാതാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. കണ്ണൂര്‍ മാങ്ങാട്ടുപറമ്പില്‍ കെ.എ.പി നാലാം ബറ്റാലിയന്റെയും മലബാര്‍ സ്‌പെഷ്യല്‍ പോലീസിന്റെയും പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.