വര്ഗ്ഗീയ ധ്രുവീകരണമാണ് മോദി സര്ക്കാര് ലക്ഷ്യമിടുന്നതെന്ന് കോടിയേരി
കൊച്ചി: വര്ഗ്ഗീയ ധ്രുവീകരണമാണ് മോദി സര്ക്കാര് ലക്ഷ്യമിടുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഗാന്ധിജിയെ കൊന്നവരുടെ തോക്ക് വിശ്രമിക്കുന്നില്ലെന്നും അഭിപ്രായങ്ങളും ഇഷ്ടങ്ങളും ഉള്ളവരെ കൊലപ്പെടുത്തി നിശ്ശബ്ദരാക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി. പൊതുസമൂഹം അരികുവത്കരിക്കുന്ന എല്ലാജനവിഭാഗങ്ങളെയും മുഖ്യധാരയില് എത്തിക്കാനാണ് എല്.ഡി.എഫ് സര്ക്കാര് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബഹുസ്വരതയും രാജ്യത്തിന്റെ പരാമാധികാരവും നിശ്ശബ്ദമാക്കി രാഷ്ട്രപതിഭരണം കൊണ്ടുവരാനുള്ള നീക്കമാണ് ആര്എസ്എസ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. സി.പി.ഐ.എം ആലുവ ഏരിയ സമ്മേളനത്തിന്റെ സമാപന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി.
Photo Courtesy: Google/ images are subject to copyright

