ഓഖി: അവസാന ആളും തീരത്തെത്തും വരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് കേന്ദ്രപ്രതിരോധമന്ത്രി

ഓഖി: അവസാന ആളും തീരത്തെത്തും വരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് കേന്ദ്രപ്രതിരോധമന്ത്രി

nirmlala-kmjC--621x414@LiveMintതിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളില്‍ അവസാന ആളും തീരത്തെത്തും വരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് കേന്ദ്രപ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍. കേരളത്തില്‍ സുനാമി ഉണ്ടായപ്പോള്‍ നടത്തിയതിനേക്കാള്‍ വലിയ രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നതെന്നും എല്ലാവരും അതിനോട് സഹകരിക്കണമെന്നും പ്രതിരോധമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുണ്ടെന്നും രക്ഷാപ്രവര്‍ത്തനത്തിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ച ശേഷം ജനങ്ങളോട് സംസാരിക്കുകയായിരുന്നു നിര്‍മ്മല സീതാരാമന്‍. അതേസമയം കടലില്‍ അകപ്പെട്ട 11പേരെ കൂടി രക്ഷപെടുത്തി. 16 മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ ഇന്നലെ നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയിരുന്നു.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.