നല്ല വാര്‍ത്തകള്‍ കൊണ്ടുവരുന്ന സാന്താക്ലോസാണ് നരേന്ദ്രമോദിയെന്ന് കേന്ദ്രമന്ത്രി

നല്ല വാര്‍ത്തകള്‍ കൊണ്ടുവരുന്ന സാന്താക്ലോസാണ് നരേന്ദ്രമോദിയെന്ന് കേന്ദ്രമന്ത്രി

 

modi_7593ന്യൂഡല്‍ഹി: ജനങ്ങള്‍ക്കുവേണ്ടി നല്ല വാര്‍ത്തകള്‍ കൊണ്ടുവരുന്ന സാന്താക്ലോസാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി ആനന്ദ് കുമാര്‍. കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി രാഷ്ട്രത്തിനും ജനങ്ങള്‍ക്കും വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യക്ക് നല്ല വാര്‍ത്തകള്‍ അറിയിക്കുന്ന പുതിയ സാന്തയാണ് നമോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മന്ത്രിയുടെ പ്രസ്താവനക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി രംഗത്തെത്തി. ലോകമെങ്ങും സാന്താക്ലോസ് വീടുകളില്‍ സമ്മാനം നല്‍കുമ്പോള്‍ ഇന്ത്യയില്‍ വെള്ളത്താടിയുള്ള ഒരാള്‍ ജനങ്ങളുടെ പണം കൊള്ളയടിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.