മുന്തിരി ലസി
ആവശ്യമുള്ള സാധനങ്ങള്‍
കുരുവില്ലാത്ത മുന്തിരി അരിഞ്ഞത് ഒരു കപ്പ്
തൈര് രണ്ട് കപ്പ്
തണുത്ത വെള്ളം രണ്ട് കപ്പ്
പഞ്ചസാര മൂന്ന് ടേബിള്‍ സ്പൂണ്‍
ജീരകപ്പൊടി അര ടീസ്പൂണ്‍
റോസ് വാട്ടര്‍ എസന്‍സ് അര ടീസ്പൂണ്‍
പുതിനയില രണ്ടെണ്ണം
തയ്യാറാക്കുന്ന വിധം
തൈര്, തണുത്ത വെള്ളം, പഞ്ചസാര, ജീരകപ്പൊടി, എസന്‍സ്, മുന്തിരി എന്നിവ മിക്സിയില്‍ ഒരുമിച്ച് അടിക്കുക. ശേഷം ഐസ്ക്യൂബിട്ട് ഗ്ലാസുകളില്‍ പകര്‍ന്ന് പുതിനയില കൊണ്ട് അലങ്കരിച്ച് വിളമ്പാം.
Photo Courtesy : Google/ Images may be subjected to copyright